ഇരിങ്ങാലക്കുട സ്വദേശിയുടെ കാർട്ടൂണിന് അന്തർദേശീയ പുരസ്കാരം
ഇരിങ്ങാലക്കുട: കൊസവോ നടത്തിയ ഇന്റർനാഷണൽ കോമിക് ആൻഡ് കാർട്ടൂൺ മത്സരത്തിൽ ഇരിങ്ങാലക്കുട സ്വദേശിയായ മധുകൃഷ്ണനു (സുമൻ) പ്രത്യേക പുരസ്കാരം. മധുകൃഷ്ണന്റെ ആർമർ മ്യൂസിയം 1520-2020 (കവച മ്യൂസിയം) എന്ന കാർട്ടൂണിനാണു സ്പെഷൽ ജൂറി അവാർഡ് ലഭിച്ചത്. വിവിധ കാലഘട്ടത്തിൽ മനുഷ്യമുഖങ്ങളിലുണ്ടായിരുന്ന കവചങ്ങൾക്കൊപ്പം 2020 ൽ കൊറോണ മൂലം മാസ്കും കവചമായി സ്ഥാനം പിടിച്ചതാണു കാർട്ടൂണിലൂടെ മധു വരച്ചുകാട്ടിയത്. 71 രാജ്യങ്ങളിൽ നിന്നായി 1147 പേർ പങ്കെടുത്ത മത്സരത്തിൽ മൂവായിരത്തിലേറെ കാർട്ടൂണുകളാണ് മത്സരത്തിനെത്തിയത്. ഇന്ത്യയിൽ നിന്നു മധുകൃഷ്ണനു മാത്രമാണു പുരസ്കാരം ലഭിച്ചത്.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം