സെന്റ് മേരീസ് സ്കൂളിലെ എൻസിസി കേഡറ്റ്സ് ക്ലോത്ത് ബാങ്കിലേക്ക് വസ്ത്രങ്ങൾ നല്കി

ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി കേഡറ്റ്സ് വസ്ത്രങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടുന്ന സഹോദരങ്ങൾക്കു ഫാ. ഡേവിസ് ചിറമേൽ നടത്തുന്ന ക്ലോത്ത് ബാങ്കിലേക്കു വിദ്യാർഥികളിൽ നിന്നായി ശേഖരിച്ച വസ്ത്രങ്ങൾ നല്കി. സ്കൂൾ നിയുക്ത പ്രിൻസിപ്പൽ കെ.എ. വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എൻസിസി ഓഫീസർ ക്യാപ്റ്റൻ എൻ.വി. മായ, എൻസിസി സീനിയർ സർജന്റ് ജിത്തു കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.