ക്രൈസ്റ്റ് കോളജ് അമേരിക്കന്‍ യൂണിവേഴ്സിറ്റിയുമായി ധാരണാപത്രം ഒപ്പുവച്ചു
ഇരിങ്ങാലക്കുട: അമേരിക്കയിലെ നോത്രദാം ഡിമോര് യൂണിവേഴ്സിറ്റിയിലെ ഡീന്‍ ഓഫ് മാനേജ്മെന്റെ് സ്റ്റഡീസ് ഡോ. ജോണ്‍ വെയ്ച്ച് ക്രൈസ്റ്റ് കോളജ് സന്ദര്‍ശിച്ചു. കോളജിലെ മാനേജ്മെന്റ്, കോമേഴ്സ്, സൈക്കോളജി വിഭാഗങ്ങളിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നുളള യോഗത്തില്‍ വെച്ച് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, ഇന്റര്‍നാഷണല്‍ അഫേയ്സ് ഡീന്‍ ഡോ. കെ.ജെ. വര്‍ഗീസ് എന്നിവര്‍ നോത്രദാം ഡിമോര് യൂണിവേഴ്സിറ്റിയുമായി ധാരാണാപത്രം ഒപ്പുവച്ചു.
സാങ്കേതിക അറിവുകളുടെ വിനിമയം, അധ്യാപക വിദ്യാര്‍ഥി വിനിമയം, ഗവേഷണം, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, സിലബസ് പരിഷ്കരണം, അന്താരാഷ്ട്ര ക്രെഡിറ്റ് ട്രാന്‍സഫര്‍ എന്നി മേഖലകളിലാണ് സഹകരണം. നിലവില്‍ ക്രൈസ്റ്റ് കോളജിനു വിവിധ രാജ്യങ്ങളിലായി മുപ്പത്തഞ്ചോളം യൂണിവേഴ്സിറ്റികളുമായി പഠനഗവേഷണ മേഖലകളില്‍ സഹകരണം ഉണ്ട്.

കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ സ്വയശ്രയ വിഭാഗത്തിലെ ആദ്യത്തെ സോഷ്യല്‍ വര്‍ക്ക് റിസര്‍ച്ച് സെന്റര്‍ ക്രൈസ്റ്റ് കോളജിന്
നവീകരണ കലശം- കലവറനിറയ്ക്കല്‍
നടവരമ്പ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്പേസ് ഡ്രീം സ്കോളേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ വേനല്‍ക്കാല ക്യാമ്പിന് തുടക്കമിട്ടു
പുതിയ സസ്യത്തെ കണ്ടെത്തല്‍: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന് അഭിമാന നേട്ടം
മണ്ണിടിച്ചില്‍ മുന്നറിയിപ്പ് ഉപകരണത്തിന് പേറ്റന്റ് നേടി ഡോ. വരുണ്‍ മേനോന്