സംസ്ഥാന എന്‍എസ്എസ് പുരസ്കാരം കരൂപ്പടന്ന സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്
കരൂപ്പടന്ന: സംസ്ഥാന എന്‍എസ്എസ് പുരസ്കാരം കരൂപ്പടന്ന ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന് ലഭിച്ചു. മികച്ച സ്നേഹാരാമത്തിനുള്ള പുരസ്കാരമാണ് കരൂപ്പടന്ന സ്കൂളിന് ലഭിച്ചത്. മന്ത്രി ആര്. ബിന്ദുവില്‍നിന്ന് സ്കൂളിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ നജഹ ഫാസില്‍ പുരസ്കാരം ഏറ്റുവാങ്ങി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ദമ്പതികള്‍ക്കുള്ള അദരവ് നജഹയും ഭര്‍ത്താവ് മലപ്പുറം നെല്ലിക്കൂത്ത് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് ഫാസിലും ചേര്‍ന്ന് ഏറ്റുവാങ്ങി. വിഎച്ച്എസ്ഇ ജില്ല എന്‍എസ്എസ് കോഓര്‍ഡിനേറ്ററാണ് ഫാസില്‍. കരൂപ്പടന്ന ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഫിസിക്സ് അധ്യാപികയാണ് നജഹ.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
കുടുംബശ്രീ ഭൂമിക ഫുഡ്സിന്റെ കൂട്ടുപെരുങ്കായം സംരംഭത്തിന് പൂമംഗലത്ത് തുടക്കം