ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റ് കുസൃതി 14 സ്കൂളുകളിലേക്ക് എന്ന പരിപാടി സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റ് തൃശൂര്‍ ജില്ലയിലെ 14 സ്കൂളുകളുമായി കുസൃതി 14 സ്കൂളുകളിലേക്ക് എന്ന പരിപാടി നടത്തപ്പെട്ടു. എല്‍പി യുപി വിഭാങ്ങളിലെ കുട്ടികള്‍ക്കായി വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കുകയും എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി പേപ്പര്‍ ബാഗ് നിര്‍മ്മാണം, പുസ്തക നിര്‍മ്മാണം എന്നീ പരിശീലന ക്ലാസുകള്‍ നല്‍കുകയും ചെയ്തു. ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി എന്‍എസ്എസ് വളണ്ടിയര്‍മാര്‍ വിവിധ സ്കൂളുകളിലായി സ്ട്രീറ്റ്പ്ലേ അവതരിപ്പിച്ചു.
ക്രൈസ്റ്റ് നഗര്‍ അങ്കണവാടി, ഭവന്‍സ് പൂച്ചെട്ടി, ലിറ്റില്‍ ഫഌര്സ് നടവരമ്പ് (എല്‍പി), കാറളം (യുപി എച്ച്എസ്), ലിസ്യു എച്ച്എസ്, വിമല എച്ച്എസ്, ഡോണ്‍ ബോസ്കോ, ഗേള്‍സ് എച്ച്എസ്എസ്, സെന്റ് മേരീസ് ഇരിങ്ങാലക്കുട എന്നീ സ്കൂളുകളുമായി സഹകരിച്ചാണ് പരിപാടി നടത്തപ്പെട്ടത്. ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റ്സിലെ നൂറോളം വളണ്ടിയര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അസിസ്റ്റന്റ് പ്രഫ. വി.പി. ഷിന്റോ, അസിസ്റ്റന്റ് പ്രഫ. അനുഷ മാത്യു, പ്രഫ. ഹാസ്മിന ഫാത്തിമ, പ്രഫ. അന്‍സോ എന്നിവര്‍ നേതൃത്വം നല്കി.

തിരുവോണം വരെ മഴ; പുലിക്കളിക്ക് വെയിലിന്റെ വരവേല്‍പ്പ്!
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
സേവന് മിത്ര് പുരസ്കാരങ്ങള്‍ സിസ്റ്റര്‍ ബിന്‍സിക്കും ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശേരി എംഎംബിക്കും
ഇരിങ്ങാലക്കുടയില്‍ നിന്നും രണ്ട് പ്രിയദര്‍ശിനി ബസ് സര്‍വീസ് കൂടി ആരംഭിക്കും; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
എസ്എന്‍ബിഎസ് സമാജം ഓഫീസിന് മുന്നില്‍ സമാജം സംരക്ഷണ സമിതി പ്രതിഷേധ ധര്‍ണ നടത്തി
കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു