നിക്ഷേപ സമാഹരണ യജ്ഞം: കാട്ടൂര്‍ സര്‍വീസ് സഹകരണബാങ്കിന് പുരസ്കാരം

കാട്ടൂര്‍: 2023 24 സാമ്പത്തിക വര്‍ഷത്തില്‍ സഹകരണ വകുപ്പ് ഏര്‍പ്പെടുത്തിയ നിക്ഷേപ സമാഹരണ യജ്ഞത്തില്‍ മുകുന്ദപുരം, ചാലക്കുടി താലൂക്കുകളിലെ സഹകരണ ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം സമാഹരിച്ചുകൊണ്ട് കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വീണ്ടും ഒന്നാമതെത്തി. സഹകരണ വകുപ്പ് ഏര്‍പ്പെടുത്തിയ പുരസ്കാരം സംസ്ഥാന സഹകരണ യൂണിയന് അംഗം ലളിത ചന്ദ്രശേഖരന് നല്കി. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍, വൈസ് പ്രസിഡന്റ് പ്രമീള അശോകന്, ഡയറക്ടര്‍ മധുജ ഹരിദാസ്, സെക്രട്ടറി ടി.വി. വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി. സര്‍ക്കിള്‍ സഹകരണ യൂണിയന് പാര്‍ടൈം അഡ്മിനിസ്ട്രേറ്റര്‍ വേദവതി, ഐടിയു ബാങ്ക് ചെയര്മാന് എം.പി. ജാക്സണ്, മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ ബ്ലിസണ്‍ ഡേവിസ് എന്നിവര്‍ പങ്കെടുത്തു.