അങ്കണവാടികള്‍ക്ക് ബേബി ബെഡ് വിതരണം ചെയ്ത് മുരിയാട് ഗ്രാമപ്പഞ്ചായത്ത്
അങ്കണവാടികള്‍ ശിശു സൗഹൃദമാക്കുന്നതിന്റെ ഭാഗമായി മുരിയാട് പഞ്ചായത്തില്‍ ബേബി ബെഡുകള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിക്കുന്നു.
മുരിയാട്: അങ്കണവാടികള്‍ ശിശു സൗഹൃദമാക്കുന്നതിന്റെ ഭാഗമായി മുരിയാട് പഞ്ചായത്തില്‍ ബേബി ബെഡുകള്‍ വിതരണം ചെയ്തു. ആനനന്ദപുരം അമൃതം അങ്കണവാടിയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പദ്ധതി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സമിതി ചെയര്‍പേഴ്സണ്‍ സരിതാ സുരേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.യു. വിജയന്, വാര്‍ഡ് മെമ്പര്‍മാരായ തോമസ് തൊകലത്ത്. സുനില്‍കുമാര്‍, നിജി വത്സന്, ജിനി സതീശന് ശ്രീജിത്ത് പട്ടത്ത്, നിത അര്ജുനന്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അന്‍സ എബ്രഹാം എന്നിവര്‍ സംസാരിച്ചു. മുരിയാട് ഗ്രാമപ്പഞ്ചായത്തിലെ 25 അങ്കണവാടികള്‍ക്കായി കൊയര്ഫെഡില് നിന്നും 80 ബേബി ബെഡുകളാണ് പഞ്ചായത്തിന്റെ 100 ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം നടത്തുന്നത്.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു