അങ്കണവാടികള്ക്ക് ബേബി ബെഡ് വിതരണം ചെയ്ത് മുരിയാട് ഗ്രാമപ്പഞ്ചായത്ത്
മുരിയാട്: അങ്കണവാടികള് ശിശു സൗഹൃദമാക്കുന്നതിന്റെ ഭാഗമായി മുരിയാട് പഞ്ചായത്തില് ബേബി ബെഡുകള് വിതരണം ചെയ്തു. ആനനന്ദപുരം അമൃതം അങ്കണവാടിയില് നടന്ന ചടങ്ങില് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പദ്ധതി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സമിതി ചെയര്പേഴ്സണ് സരിതാ സുരേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് കെ.യു. വിജയന്, വാര്ഡ് മെമ്പര്മാരായ തോമസ് തൊകലത്ത്. സുനില്കുമാര്, നിജി വത്സന്, ജിനി സതീശന് ശ്രീജിത്ത് പട്ടത്ത്, നിത അര്ജുനന്, ഐസിഡിഎസ് സൂപ്പര്വൈസര് അന്സ എബ്രഹാം എന്നിവര് സംസാരിച്ചു. മുരിയാട് ഗ്രാമപ്പഞ്ചായത്തിലെ 25 അങ്കണവാടികള്ക്കായി കൊയര്ഫെഡില് നിന്നും 80 ബേബി ബെഡുകളാണ് പഞ്ചായത്തിന്റെ 100 ദിന കര്മ്മപദ്ധതിയില് ഉള്പ്പെടുത്തി വിതരണം നടത്തുന്നത്.