ലയണ്‍സ് ക്ലബ് മിഷന് 365 പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായി പ്രൊവിഡന്‍സ് ഹൗസിലേക്ക് വാക്കറുകള്‍ വിതരണം ചെയ്തു
മിഷന് 365 പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായി പ്രൊവിഡന്‍സ് ഹൗസിലേക്ക് നല്കിയ വാക്കറുകളുടെ വിതരണ ഉദ്ഘാടനം ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 ഡി ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജെയിംസ് പോള്‍ വളപ്പില നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 ഡിയുടെ മിഷന് 365 പാലിയേറ്റീവ് കെയര്‍ പദ്ധതി ഇരിങ്ങാലക്കുട പ്രൊവിഡന്‍സ് ഹൗസില്‍ സംഘടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി പ്രൊവിഡന്‍സ് ഹൗസിലേക്ക് വാക്കറുകള്‍ വിതരണം ചെയ്തു. വാക്കറുകളുടെ വിതരണ ഉദ്ഘാടനം ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 ഡി ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജെയിംസ് പോള്‍ വളപ്പില നിര്‍വഹിച്ചു.
മിഷന് 365 പാലിയേറ്റീവ് കെയര്‍ പദ്ധതി ഡിസ്ട്രിക്ട് കോ ഓര്‍ഡിനേറ്റര്‍ കെ.എം. അഷറഫ് പദ്ധതി വിശദീകരണം നടത്തി. വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് കെ.എ. ജോസഫ് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി അഡ്വ. പ്രവീണ്‍, റീജിയണ്‍ ചെയര്മാന് കെ.എസ്. പ്രദീപ്, സോണ്‍ ചെയര്മാന് അഡ്വ. ജോണ്‍ നിധിന് തോമസ്, ഡിസ്ട്രിക്ട് കോ ഓര്‍ഡിനേറ്റര്‍ അഡ്വ. കെ.ജി. അജയ്കുമാര്‍, ബ്രദര്‍ ഗില്‍ബര്‍ട്ട്, ഡിസ്ട്രിക്ട് ചെയര്‍പേഴ്സണ്‍മാരായ ഷാജന് ചക്കാലക്കല്‍, അഡ്വ. ഇന്ദുകല അജയ്കുമാര്‍, വെസ്റ്റ് ലയണ്‍സ് ക്ലബ് സെക്രട്ടറി സി.ജെ. ആന്റു, ട്രഷറര്‍ നളിന്‍ ബാബു എന്നിവര്‍ സംസാരിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു