ഇരിങ്ങാലക്കുട നഗരസഭ ഹരിത സഭ സംഘടിപ്പിച്ചു; ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളിന് ഒന്നാം സ്ഥാനം
ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തില്‍ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഹരിതസഭയില്‍ വിജയിച്ച ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളിന് നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉപഹാരം കൈമാറുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ ഹരിത സഭ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ ചേര്‍ന്ന ഹരിതസഭയില്‍ 16 സ്കൂളുകളില്‍ നിന്നും വിദ്യാര്‍ഥികള്‍ പങ്കെടുത്തു. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപുറത്ത്, മുനിസിപ്പല്‍ സെക്രട്ടറി എം.എച്ച്. ഷാജിക്ക്, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, 38-ാം വാര്‍ഡ് കൗണ്‍സിലര്‍ കെ.ആര്. ലേഖ, 4-ാം വാര്‍ഡ് കൗണ്‍സിലര്‍ അല്‍ഫോണ്‍സ തോമസ് എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. 150 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഹരിത സഭയ്ക്ക് അനുശ്രീ അപ്പാട്, ശ്രീഭദ്ര ഷാജന്, പി.എസ്. ഇവ, സഞ്ജല ശങ്കരി, കൃഷ്ണ നന്ദ എന്നിവര്‍ പാനല്‍ അംഗങ്ങളായി. ക്രൈസ്റ്റ് വിദ്യാനികേതന്‍ (ഒന്നാം സ്ഥാനം), ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (രണ്ടാം സ്ഥാനം), എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (രണ്ടാം സ്ഥാനം), സെന്റ് ആന്റണീസ് മൂര്‍ക്കനാട് (മൂന്നാം സ്ഥാനം) എന്നീ സ്കൂളുകള്‍ക്ക് മികച്ച അവതരണങ്ങള്‍ക്കുള്ള സമ്മാനത്തിന് അര്‍ഹത നേടി.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു