തൃശൂര്‍ ഗവ. മാനസികാരോഗ്യ കേന്ദ്രത്തില്‍ കാരുണ്യ സ്പര്‍ശവുമായി ക്രൈസ്റ്റ് കോളജിലെ തവനിഷ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷ് തൃശൂര്‍ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തുകയും അവശ്യസാധനങ്ങള്‍ കൈമാറുകയും തുടര്‍ന്ന് ശ്രമദാനത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പ്രവാസി വ്യവസായിയും തൃശൂര്‍ നിവാസിയുമായ വേണുഗോപാല്‍ മേനോന് നല്കിയ വസ്ത്രങ്ങളും മറ്റ് ആവശ്യവസ്തുക്കളും തവനിഷിന്റെ നേതൃത്വത്തില്‍ തൃശൂര്‍ മാനസിക ആരോഗ്യ കേന്ദ്രം ആര്‍എംഓ ഡോ. ജ്യോതി, നഴ്സിംഗ് സുപ്രന്‍ഡന്റ് ജയശ്രീ എന്നിവര്‍ സാധനങ്ങള്‍ ഏറ്റുവാങ്ങി. ഡോ. ബലരാമന്, തവനിഷ് സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍മാരായ അസി. പ്രഫ. മുവിഷ് മുരളി, അസി. പ്രഫ. വി.ബി. പ്രിയ, അസി. പ്രഫ. തൗഫീഖ് അന്‍സാരി, വൈസ് പ്രസിഡന്റ് മീര, ജോയിന്റ് സെക്രട്ടറി ആഷ്മിയ ജ്യോതിഷ് എന്നിവര്‍ നേതൃത്വം നല്കി.