ഇരിങ്ങാലക്കുട നഗരസഭ ഹരിത സഭ സംഘടിപ്പിച്ചു; ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളിന് ഒന്നാം സ്ഥാനം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ ഹരിത സഭ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ ചേര്‍ന്ന ഹരിതസഭയില്‍ 16 സ്കൂളുകളില്‍ നിന്നും വിദ്യാര്‍ഥികള്‍ പങ്കെടുത്തു. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപുറത്ത്, മുനിസിപ്പല്‍ സെക്രട്ടറി എം.എച്ച്. ഷാജിക്ക്, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, 38-ാം വാര്‍ഡ് കൗണ്‍സിലര്‍ കെ.ആര്. ലേഖ, 4-ാം വാര്‍ഡ് കൗണ്‍സിലര്‍ അല്‍ഫോണ്‍സ തോമസ് എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. 150 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഹരിത സഭയ്ക്ക് അനുശ്രീ അപ്പാട്, ശ്രീഭദ്ര ഷാജന്, പി.എസ്. ഇവ, സഞ്ജല ശങ്കരി, കൃഷ്ണ നന്ദ എന്നിവര്‍ പാനല്‍ അംഗങ്ങളായി. ക്രൈസ്റ്റ് വിദ്യാനികേതന്‍ (ഒന്നാം സ്ഥാനം), ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (രണ്ടാം സ്ഥാനം), എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (രണ്ടാം സ്ഥാനം), സെന്റ് ആന്റണീസ് മൂര്‍ക്കനാട് (മൂന്നാം സ്ഥാനം) എന്നീ സ്കൂളുകള്‍ക്ക് മികച്ച അവതരണങ്ങള്‍ക്കുള്ള സമ്മാനത്തിന് അര്‍ഹത നേടി.