ഭിന്നശേഷി കുട്ടികള്‍ക്ക് ക്രിസ്മസ് കേക്കുമായി ക്രൈസ്റ്റ് കോളജിലെ തവനിഷ്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബിആര്‍സിയുടെ പരിധിയിലുള്ള പൊതുവിദ്യാലയങ്ങളിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നല്‍കിവരുന്ന ഭിന്നശേഷി കുട്ടികള്‍ക്ക് ക്രിസ്മസ് കേക്ക് നല്കി ക്രൈസ്റ്റ് കോളജിലെ സന്നദ്ധ സംഘടനയായ തവനീഷ് ക്രിസ്മസ് ആഘോഷം വേറിട്ടതാക്കി. തവനീഷിന്റെ കോ ഓര്‍ഡിനേറ്റര്‍ മൂവീഷ് മുരളി സ്റ്റുഡന്റ് സെക്രട്ടറി സജില്‍ അമിഷ അഡ്വ. വി.പി. ലൈസന് എന്നിവര്‍ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ ജോളി ആന്‍ഡ്രൂസിന്റെ സാന്നിധ്യത്തില്‍ ബിആര്‍സി ബ്ലോക്ക് പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ കെ.ആര്. സത്യപാലന് കുട്ടികള്‍ക്കായുള്ള മധുരം കൈമാറി. ബിആര്‍സി സ്റ്റാഫുകള്‍ ആയ ബിമല്‍, കൃഷ്ണ, ലിന്, സുജാത എന്നിവര്‍ കേക്ക് ഏറ്റുവാങ്ങി.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി