ക്രിസ്മസിന് അന്നം ചാരിറ്റബിള്‍ ട്രസ്റ്റ് കാരുണ്യ പദ്ധതികള്‍ക്കായി സഹായങ്ങള്‍ കൈമാറി
ഇരിങ്ങാലക്കുട: അന്നം ചാരിറ്റബിള്‍ ട്രസ്റ്റ് വെള്ളാങ്ങല്ലൂരിന്റെ നേതൃത്വത്തില്‍ വെള്ളാങ്ങല്ലൂര്‍ കൈതാരത്ത് സാനി സാലി ദമ്പതികള്‍ വിവിധ അനാഥാലയങ്ങളിലേക്കും പാവപ്പെട്ട കുടുംബങ്ങളിലേക്കും കാരുണ്യപ്രവര്‍ത്തന സഹായങ്ങള്‍ കൈമാറി. പ്രവര്‍ത്തനങ്ങള്‍ക്ക് അന്നം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകരായ ആന്റോ കോലങ്ങണ്ണി, ജെയ്സണ്‍ പെഴോലിപ്പറമ്പില്, സാനി കൈതാരത്ത്, ഫ്രാന്‍സിസ് കൂളിയാടന്‍, സമദ് എന്നിവര്‍ നേതൃത്വം നല്കി.