അവധി നല്‍കിയില്ല, ആശുപത്രിക്കുള്ളില്‍ നേഴ്സിംഗ് സൂപ്രണ്ടിന്റെ ആത്മഹത്യാശ്രമം
മാനസിക പീഡനം നേരിട്ടിരുന്നതായി നേഴ്സിംഗ് സൂപ്രന്റ്
ഇരിങ്ങാലക്കുട: അവധി എടുത്ത വിഷയത്തെ ചൊല്ലിയുള്ള സംഘര്‍ഷത്തിനൊടുവില്‍ അമിത അളവില്‍ രക്തസമ്മര്‍ദത്തിനുള്ള ഗുളിക കഴിച്ച് നേഴ്സിന്റെ ആത്മഹത്യാശ്രമം. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ഗ്രേഡ് രണ്ട് നേഴ്സിംഗ് സൂപ്രന്റ് പേരാമ്പ്ര മണ്ടലി ഷാജുവിന്റെ ഭാര്യ ഡീന (52) ആണ് അമിത അളവില്‍ മരുന്ന് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ മുറിയില്‍ വച്ചായിരുന്നു സംഭവം.
അനുമതിയില്ലാതെ ഡിസംബര്‍ 23 ന് അവധി എടുത്തതിന്റെ ഇവര്‍ക്ക് മെമ്മോ നല്‍കിയിരുന്നുവെന്നും ഇവര്‍ നല്കിയ വിശദീകരണം തൃപ്തികരമായിരുന്നില്ലെന്നും ഇത് വ്യക്തമാക്കിയപ്പോള്‍ ബഹളം വയ്ക്കുകയും കൈയ്യില്‍ ഉണ്ടായിരുന്ന ഗുളികകള്‍ വിഴുങ്ങുകയുമായിരുന്നുവെന്ന് സൂപ്രന്റ് ഡോ ശിവദാസ് പറഞ്ഞു.ഇതേ സമയം ലേ സെക്രട്ടറി, നേഴ്സിംഗ് സൂപ്രന്റ് ഉള്‍പ്പെടെയുള്ളവര്‍ മുറിയില്‍ ഉണ്ടായിരുന്നു. ഉടനെ മറ്റ് ജീവനക്കാര്‍ ചേര്‍ന്ന് ഇവരെ പിടിച്ചിരുത്തുകയും തുടര്‍ന്ന് ഗുളികകള്‍ ശര്ദ്ദിപ്പിച്ച ശേഷം നിരീക്ഷണത്തില്‍ ആക്കുകയുമായിരുന്നു. വൈകീട്ട് ആറ് മണിയോടെ ഇവര്‍ ആശുപത്രിയില്‍ നിന്നും മടങ്ങിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതേസമയം താന്‍ നല്കിയ വിശദീകരണം തൃപ്തികരമല്ലെന്ന് പറഞ്ഞ് ആശുപത്രി സൂപ്രണ്ട് അച്ചടക്കലംഘനമാണെന്നും പ്രമോഷന് തടയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും കുറച്ച് നാളുകളായി മാനസികമായി പീഡിപ്പിക്കുകയാണെന്നും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഡിഎംഒ വിനും പരാതി നല്‍കുമെന്നും ഡീന പറഞ്ഞു. ഭര്‍ത്താവ് ഷാജു ഹൃദ്രരോഗിയാണെന്നും ക്രിസ്മസിന് ലീവ് ആവശ്യമാണെന്ന് ആറിയിച്ചീട്ടും നിര്‍ബന്ധിതമായി ജോലിക്ക് വരണമെന്ന ആവശ്യപ്പെടുകയായിരുന്നുവെന്ന് പരാതിയിലുണ്ട്. വിദഗ്ദ ചികില്‍സ ആവശ്യമാണെന്നും കൗണ്‍സിലിംഗ് അടക്കമുള്ള നടപടികള്‍ ഉണ്ടാകണമെന്നും ഡോക്ടര്‍ നിര്ദേശിച്ചീട്ടുണ്ട്. ഇരിങ്ങാലക്കുട പോലീസും സ്ഥലത്ത് എത്തിയിരുന്നു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം