അന്നം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പുതുവത്സരത്തില്‍ കേക്കുകളും ബ്രഡും വിതരണം ചെയ്തു
പുതുവത്സരത്തോടനുബന്ധിച്ച് അന്നം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കേക്കുകളും ബ്രഡും വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം വെള്ളാങ്ങല്ലൂര്‍ സെന്റ് ജോസഫ് ഇടവക വികാരി ഫാ. ഷെറസ് ഇളംതുരുത്തി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: പുതുവത്സരത്തോടനുബന്ധിച്ച് അന്നം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കേക്കുകളും ബ്രഡും വിതരണം ചെയ്തു. വെള്ളാങ്ങല്ലൂരിലെ കാര്‍, ഓട്ടോ, ഓട്ടോടാക്സി, പെട്ടിഓട്ടോ, ടെമ്പോ, ടെമ്പോട്രാവലര്‍ എന്നിവയിലെ ഡ്രൈവര്‍മാര്‍ക്കും, ചുമട്ട് തൊഴിലാളികള്‍, ലോട്ടറി തൊഴിലാളികള്‍, പെട്രോള്‍ പമ്പ് തൊഴിലാളികള്‍, തെരുവ് മക്കള്‍ എന്നിവരടങ്ങുന്ന 250 ഓളം തെഴിലാളികള്ക്കാണഅ വിതരണം നടത്തിയത്. വിതരണ ഉദ്ഘാടനം വെള്ളാങ്ങല്ലൂര്‍ സെന്റ് ജോസഫ് ഇടവക വികാരി ഫാ. ഷെറസ് ഇളംതുരുത്തി നിര്‍വഹിച്ചു. പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ നൂറുദീന്‍, ജെയ്സന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് ട്രസ്റ്റ് ഭാരവാഹികളായ ആന്റോ കോലങ്ങണ്ണി, ജെയ്സന് പെഴോലിപ്പറമ്പില്, ജോയ് കോലങ്ങണ്ണി, ഫ്രാന്‍സീസ് കൂളിയാടന്‍ എന്നിവര്‍ നേതൃത്വം നല്കി.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു