വര്‍ണ്ണക്കുട സാംസ്കാരികോത്സവത്തിന് കൊടിയിറങ്ങി; സമാപന ചടങ്ങില്‍ കലാകാരന്മാര്ക്ക് ആദരം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ നാട്ടുത്സവമായ വര്‍ണ്ണക്കുടയുടെ സമാപനദിന സാംസ്കാരിക സമ്മേളനം ജയരാജ് വാരിയര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായിരുന്നു. സമ്മേളനത്തില്‍ അയ്യപ്പകുട്ടി ഉഭിമാനം, പല്ലൊട്ടി ടീം, ജിതിന് രാജ്, ഡാവിഞ്ചി സന്തോഷ്, ദീപക് വാസന്, ഷാരോണ്‍ ശ്രീനിവാസ്, കരിങ്കാളി ടീം, കണ്ണന് മംഗലത്ത്, ഷൈജു അവറാന്, സജു ചന്ദ്രന്, സാവിത്രി അന്തര്‍ജനം, വൈഗ കെ. സജീവ്, സാന്ദ്ര പിഷാരടി എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങള്‍, മണ്ഡലത്തിലെ വിവിധ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, അംഗങ്ങള്‍ വിവിധ സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്പേഴ്സന് മേരിക്കുട്ടി ജോയ് സ്വാഗതവും സ്റ്റേജ് കമ്മിറ്റി ചെയര്മാന് അഡ്വ. കെ.ആര്. വിജയ നന്ദിയും പറഞ്ഞു.