അന്നം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പുതുവത്സരത്തില്‍ കേക്കുകളും ബ്രഡും വിതരണം ചെയ്തു
ഇരിങ്ങാലക്കുട: പുതുവത്സരത്തോടനുബന്ധിച്ച് അന്നം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കേക്കുകളും ബ്രഡും വിതരണം ചെയ്തു. വെള്ളാങ്ങല്ലൂരിലെ കാര്‍, ഓട്ടോ, ഓട്ടോടാക്സി, പെട്ടിഓട്ടോ, ടെമ്പോ, ടെമ്പോട്രാവലര്‍ എന്നിവയിലെ ഡ്രൈവര്‍മാര്‍ക്കും, ചുമട്ട് തൊഴിലാളികള്‍, ലോട്ടറി തൊഴിലാളികള്‍, പെട്രോള്‍ പമ്പ് തൊഴിലാളികള്‍, തെരുവ് മക്കള്‍ എന്നിവരടങ്ങുന്ന 250 ഓളം തെഴിലാളികള്ക്കാണഅ വിതരണം നടത്തിയത്. വിതരണ ഉദ്ഘാടനം വെള്ളാങ്ങല്ലൂര്‍ സെന്റ് ജോസഫ് ഇടവക വികാരി ഫാ. ഷെറസ് ഇളംതുരുത്തി നിര്‍വഹിച്ചു. പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ നൂറുദീന്‍, ജെയ്സന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് ട്രസ്റ്റ് ഭാരവാഹികളായ ആന്റോ കോലങ്ങണ്ണി, ജെയ്സന് പെഴോലിപ്പറമ്പില്, ജോയ് കോലങ്ങണ്ണി, ഫ്രാന്‍സീസ് കൂളിയാടന്‍ എന്നിവര്‍ നേതൃത്വം നല്കി.