തവനിഷിന്റെ സവിഷ്കാര അവാര്‍ഡ് പ്രണവിനും കാളിദാസിനും
ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് സവിഷ്കാര പേഴ്സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ജേതാക്കളായ കെ.ബി. കാളിദാസ്, പി.ആര്. പ്രണവ് എന്നിവര്‍ക്ക് ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പള്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ പുരസ്കാരം സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് സവിഷ്കാര പേഴ്സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് 2024 വിജയികളായി തെരഞ്ഞെടുക്കപ്പെട്ടത് പനമ്പിള്ളി മെമ്മോറിയല്‍ ഗവ. കോളജിലെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ കെ.ബി. കാളിദാസ്, രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ പി.ആര്. പ്രണവ് എന്നിവരെയാണ്. കേരളത്തിലെ കലാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളില്‍ മികച്ച വിദ്യാര്‍ഥികള്‍ക്ക് കൊടുക്കുന്ന അവാര്‍ഡ് ആണ് സവിഷ്കാര പേഴ്സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്. 7500 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും മൊമെന്റോയും ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പള്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ കൈമാറി. തവനിഷ് സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍മാരായ അസി. പ്രഫ. മുവിഷ് മുരളി, അസി. പ്രഫ. റീജ ജോണ്‍, അസി. പ്രഫ. വി.ബി. പ്രിയ എന്നിവരും തവനിഷ് സ്റ്റുഡന്റ് സെക്രട്ടറി സജില്‍ തവനിഷ് സ്റ്റുഡന്റ് കോ ഓര്‍ഡിനേറ്റര്‍മാരായ ആഷ്മിയ, ജിനോ, എഡ്വിന്, അതുല്‍ എന്നിവരും തവനിഷ് വളണ്ടിയേഴ്സും ചടങ്ങില്‍ പങ്കെടുത്തു.

റവ. ഡോ. ജോസ് തെക്കന്‍ ഓള് ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് സമ്മാനിച്ചു
ഇരിങ്ങാലക്കുടയില്‍ തൃശൂര്‍ റൂറല്‍ പോലീസ് ഹെഡ് ക്വാട്ടേഴ്സ് കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തി
കോടതിയാല്‍ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി
ക്രൈസ്റ്റ് കോളജില്‍ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു
കാലപഴക്കം; കോടതിയുടെ പ്രവര്‍ത്തനം അടിയന്തരമായി മറ്റുന്നതിനായി കളക്ടറുടെ ഇടപെടല്‍
കുടിവെള്ള ക്ഷാമം രൂക്ഷം: വീടുകളിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി