മൂര്‍ക്കനാട് സെന്റ് ആന്റണീസ് സ്കൂള്‍ വാര്‍ഷികാഘോഷം നടത്തി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് സ്കൂള്‍ വാര്‍ഷികാഘോഷം ബിഷപ്പ് മാര്‍. പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു. മാനേജര്‍ ഫാ. പോളി പുതുശേരി സമീപം.
മൂര്‍ക്കനാട്: മൂര്‍ക്കനാട് സെന്റ് ആന്റണീസ് സ്കൂള്‍ വാര്‍ഷികാഘോഷം ബിഷപ്പ് മാര്‍. പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. പോളി പുതുശേരി അധ്യക്ഷത വഹിച്ചു. പുതിയതായി നിര്‍മ്മിച്ച ബാസ്കറ്റ്ബോള്‍ കോര്‍ട്ട് നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.എ. വര്‍ഗീസ്, ഹെഡ്മിസ്ട്രസ് ഹീര ഫ്രാന്‍സീസ് ആലപ്പാട്ട്, രൂപത കോ ഓര്പ്പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍, ഈ വര്‍ഷം വിരമിക്കുന്ന പി. റീജ ജോസഫ്, സി.ഡി. ആനി റോസ്, നഗരസഭ കൗണ്‍സിലര്‍ നസീമ കുഞ്ഞുമോന്, മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍ ഹെഡ്മിസ്ട്രസ് കെ.എല്‍. റീന, ട്രസ്റ്റി പോള്‍ തെരുപ്പറമ്പില്‍, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി കണ്‍വീനര്‍ ഫിന്റോ പി. പോള്‍, ഹയര്‍സെക്കന്ററി പിടിഎ പ്രസിഡന്റ് സി.എ. രാജു, ഹൈസ്കൂള്‍ പിടിഎ പ്രസിഡന്റ് എം.എം. ഗിരീഷ്, ഹയര്‍സെക്കന്ററി ഒഎസ്എ പ്രസിഡന്റ് ഗ്ലൈജോ ജോസ്, ഹൈസ്കൂള്‍ ഒഎസ്എ പ്രസിഡന്റ് എ.എ. മുഹമ്മദ് മുജീബ്, മാള സെന്റ് ആന്റണീസ് എച്ച്എസ്എസ് പ്രന്‍സിപ്പല്‍ എം.ടി. മോളി, അസിസ്റ്റന്റ് ടി.ജെ. ജാന്‍സി, അസിസ്റ്റന്റ് ബിന്ദു തോമസ്, വിദ്യാര്‍ഥി പ്രതിനിധി ഒ.എ. സ്നേഹ എന്നിവര്‍ സംസാരിച്ചു.

അമ്മന്നൂര്‍ ഗുരുകുലത്തില്‍ ഗുരുസ്മൃതി
നാലമ്പല തീര്‍ഥാടനം; ഭക്തര്‍ക്കായി സമഗ്ര ഒരുക്കം: എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി
രാമന്‍കുളം പള്ളിക്കാട് റോഡിന്റെ ശോചനീയാവസ്ഥ; ബിജെപി പൊറത്തിശേരി ഏരിയ കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി
ഇരിങ്ങാലക്കുട സേവാഭാരതി 18 ാമത് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
അപകടഭീഷണിയായി ഉപയോഗശൂന്യമായ പൊതുകിണര്‍
നവചേതന വയോജന വേദിയുടെ ആഭിമുഖ്യത്തില്‍ വയോജന സംരക്ഷണ ബോധവത്ക്കണ ക്ലാസ് സംഘടിപ്പിച്ചു