കള്‍ച്ചറല്‍ ക്യാപിറ്റല്‍ മാരത്തോണ്‍ 2025 ന്റെ പ്രൊമോ റണ്‍ ഇരിങ്ങാലക്കുടയില്‍ നടന്നു
ഇരിങ്ങാലക്കുട: ജില്ലാ ടൂറിസം പ്രൊമോഷന് കൌണ്‍സില്‍ (ഡിടിപിസി), ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേഷന് എന്നിവയുടെ സഹകരണത്തോടെ എന്‍ഡൂറന്‍സ് അത്ലറ്റ്സ് ഓഫ് തൃശൂര്‍ സംഘടിപ്പിക്കുന്ന ഒന്നാമത് തൃശൂര്‍ കള്‍ച്ചറല്‍ ക്യാപിറ്റല്‍ മാരത്തോണ്‍ 2025 ന്റെ പ്രൊമോ റണ്‍ ഇരിങ്ങാലക്കുടയില്‍ നടന്നു. പ്രൊമോ റണ്‍ കാലിക്കട്ട് സര്‍വ്വകലാശാല അത്ലററിക് ടീം മുന്‍ ക്യാപ്റ്റനും, 20 കി.മീ. റോഡ് റേസ് മുന്‍ റെക്കോര്‍ഡ് ജേതാവും ഓള് ഫിറ്റ് ഇരിങ്ങാലക്കുട അക്കാദമി ഓഫ് സ്പോര്‍ട്സിന്റെ ഡയറക്ടറും, എന്‍ഐഎസ് പരിശീലകനുമായ എന്‍.കെ. സുബ്രഹ്മണ്യന് ഫ്ലാഗ് ഓഫ് ചെയ്തു.