ഭരണഘടനയില്‍ കാലാനുസൃത മാറ്റങ്ങള്‍ അനിവാര്യം: എന്‍.എം. പിയേഴ്സണ്‍
ക്രൈസ്റ്റ് കോളജിലെ ഡിബേറ്റ് ആന്‍ഡ് ലിറ്റററി ക്ലബ് ഉദ്ഘാടനവേളയില്‍ ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകന് എന്‍.എം. പിയേഴ്സണ്‍ സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: മാറുന്ന കാലഘട്ടത്തിനനുസരിച്ച് ഇന്ത്യന്‍ ഭരണഘടനയില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്നു രാഷ്ട്രീയ നിരീക്ഷകന് എന്‍.എം. പിയേഴ്സണ്‍ അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ് കോളജിലെ ഡിബേറ്റ് ആന്‍ഡ് ലിറ്റററി ക്ലബ് ഉദ്ഘാടനവേളയില്‍ ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന സമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷനായിരുന്നു. ക്ലബ് കോ ഓര്‍ഡിനേറ്റര്‍ പി.എ. വര്‍ഗീസ്, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ റണ്സണ് ജോണ്‍, ക്ലബ് സെക്രട്ടറി ഫെബി ആന്‍ ബിജു എന്നിവര്‍ പ്രസംഗിച്ചു. ക്ലബ് നടത്തിയ ഭരണഘടന പ്രസംഗ മത്സരത്തിന്റെയും പ്രശ്നോത്തരി മത്സരത്തിന്റെയും വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു