കൂട്ടുകാരിക്കൊരു കരുതല്‍ പദ്ധതിയുമായി ഗവ. മോഡല്‍ ബോയ്സ് വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് വളണ്ടിയേഴ്സ് സംഘടിപ്പിച്ച കൂട്ടുകാരിക്കൊരു കരുതല്‍ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഗവ. മോഡല്‍ ബോയ്സ് വിഎച്ച്എസ്ഇ വിഭാഗം നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ കൂട്ടുകാരിക്കൊരു കരുതല്‍ പരിപാടിയുടെ ഭാഗമായി നിര്‍ധന കുടുംബത്തിന് തയ്യല്‍ മെഷീന് കെെമാറി. സാന്ത്വനസ്പര്‍ശം പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട ആല്‍ഫാ പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന് വാക്കറും നല്കി. പരിപാടിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ഭക്തവത്സലന് അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ആര്. രാജലക്ഷ്മി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എം.എ. ലസീദ, ആല്‍ഫാ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് നഴ്സ് ഷൈനി, സുബിത, വോളണ്ടിയര്‍ ലീഡര്‍ എം.എസ്. അനന്യ എന്നിവര്‍ സംസാരിച്ചു.
എന്‍എസ്എസ് വളണ്ടിയേഴ്സ് റെഗുലര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ സ്വാന്ത്വനകുടുക്ക പദ്ധതി, ഭക്ഷ്യമേള, ഐസ്ക്രീം, ന്യൂസ്പേപ്പര്‍, ദോത്തി, ഉപ്പേരി, ബിരിയാണി, ഹാന്‍ഡ് വാഷ് എന്നിങ്ങനെ വിവിധ ചലഞ്ചുകളും നടത്തിയാണ് തയ്യല്‍ മെഷീനും വാക്കറും വാങ്ങാനുള്ള തുക സമാഹരിച്ചത്. ഒട്ടേറേ സാന്ത്വനപ്രവര്‍ത്തനങ്ങള്‍ വളണ്ടിയേഴ്സ് ഈ വര്‍ഷം നടപ്പിലാക്കി. ഡോ.എ.പി.ജെ. അബ്ദുള്‍ കലാം ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ 2024ലെ ജീവകാരുണ്യം, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏറ്റവും മികച്ച സ്കൂളിനും മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുമുള്ള അവാര്‍ഡും എന്‍എസ്എസ് യൂണിറ്റിന് ലഭിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു