ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ വാര്‍ഷികാഘോഷം നടത്തി
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന്റെ 33-ാമത് വാര്‍ഷികാഘോഷം സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയും തൃശൂര്‍ ജില്ലാ സബ് കളക്റ്ററുമായ അഖില്‍ വി. മേനോന് ഐഎഎസ് ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഭാരതീയ വിദ്യാഭവന്റെ 33-ാമത് വാര്‍ഷികാഘോഷം സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയും തൃശൂര്‍ ജില്ലാ സബ് കളക്റ്ററുമായ അഖില്‍ വി. മേനോന് ഐഎഎസ് ഉദ്ഘാടനം നിര്‍വഹിച്ചു. ചെയര്മാന് സി. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. വേളൂക്കര പഞ്ചായത്ത് അംഗം സുപ്രഭ സുഖി, ഭാരതീയ വിദ്യാഭവന് കൊച്ചി കേന്ദ്ര ഡയറക്ടര്‍ ഇ. രാമന്‍കുട്ടി, വൈസ് ചെയര്മാന് സി. നന്ദകുമാര്‍, സെക്രട്ടറി വി. രാജന്, മാനേജ്മെന്റ് കമ്മിറ്റി അംഗം അപ്പുക്കുട്ടന് നായര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍ ശോഭ ശിവാനന്ദരാജന്‍, പിടിഎ പ്രസിഡന്റ് ഡോ. ജീന ബൈജു എന്നിവര്‍ പങ്കെടുത്തു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന വൈസ് പ്രിന്‍സിപ്പല്‍ ശോഭ ശിവാനന്ദരാജന്‍, ജീവശാസ്ത്ര വിഭാഗം അധ്യാപിക മെറീന ഡേവിസ്, 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ഹിന്ദി വിഭാഗം അധ്യാപിക സീമ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു