ആനന്ദപുരം സെന്റ് ജോസഫ് പബ്ലിക് സ്കൂളില്‍ ഹരിതോദ്ധ്യാനം
ആനന്ദപുരം: മുരിയാട് പഞ്ചായത്ത് നടപ്പിലാക്കി വരുന്ന ശതദിന പദ്ധതിയുടെ ഭാഗമായി ആനന്ദപുരം സെന്റ് ജോസഫ് പബ്ലിക് സ്കൂളില്‍ ഹരിതോദ്ധ്യാനം ഉദ്ഘാടനം ചെയ്തു. പച്ചക്കറി തൈകള്‍ വിതരണം ചെയ്തുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തംഗം നിത അര്ജുന് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ലയ, മാനേജര്‍ സിസ്റ്റര്‍ വെര്‍ജിന്‍, പഞ്ചായത്തംഗങ്ങളായ വൃന്ദകുമാരി, നിജി വത്സന് എന്നിവര്‍ സന്നിഹിതരായിരുന്നു.