ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ വാര്‍ഷികാഘോഷം നടത്തി
ഇരിങ്ങാലക്കുട: ഭാരതീയ വിദ്യാഭവന്റെ 33-ാമത് വാര്‍ഷികാഘോഷം സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയും തൃശൂര്‍ ജില്ലാ സബ് കളക്റ്ററുമായ അഖില്‍ വി. മേനോന് ഐഎഎസ് ഉദ്ഘാടനം നിര്‍വഹിച്ചു. ചെയര്മാന് സി. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. വേളൂക്കര പഞ്ചായത്ത് അംഗം സുപ്രഭ സുഖി, ഭാരതീയ വിദ്യാഭവന് കൊച്ചി കേന്ദ്ര ഡയറക്ടര്‍ ഇ. രാമന്‍കുട്ടി, വൈസ് ചെയര്മാന് സി. നന്ദകുമാര്‍, സെക്രട്ടറി വി. രാജന്, മാനേജ്മെന്റ് കമ്മിറ്റി അംഗം അപ്പുക്കുട്ടന് നായര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍ ശോഭ ശിവാനന്ദരാജന്‍, പിടിഎ പ്രസിഡന്റ് ഡോ. ജീന ബൈജു എന്നിവര്‍ പങ്കെടുത്തു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന വൈസ് പ്രിന്‍സിപ്പല്‍ ശോഭ ശിവാനന്ദരാജന്‍, ജീവശാസ്ത്ര വിഭാഗം അധ്യാപിക മെറീന ഡേവിസ്, 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ഹിന്ദി വിഭാഗം അധ്യാപിക സീമ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.