ക്രൈസ്റ്റ് കോളജിലെ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥികള്‍ പരിശീലനത്തിനായി ദുബായിലെത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്നും ദുബായ് മദീനത്ത് ജുമേറ ഹോട്ടലില്‍ പരിശീലനത്തിന് എത്തിയ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥികളെ ദുബായ് എയര്‍പോര്‍ട്ടില്‍ ഹ്യൂമന്‍ റിസോഴ്സ് ഡയറക്ടര്‍ ബ്രൂസ് വന്‍ഡാമിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. 11 പേരടങ്ങിയ രണ്ടാമത്തെ സംഘം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നുമാണ് പുറപ്പെട്ടത്. സ്വാശ്രയ വിഭാഗം മേധാവി റവ.ഡോ വില്സന് തറയില്‍ സിഎംഐ യുടെയും ഹോട്ടല്‍ മാനേജ്മെന്റ് വിഭാഗം മേധാവി പയസ് ജോസഫിന്റെയും നേതൃത്വത്തില്‍ അധ്യാപകരും മാതാപിതാക്കളും വിദ്യാര്‍ഥികളും ചേര്‍ന്ന് യാത്രയാക്കി. കഴിഞ്ഞ സെപ്റ്റംമ്പറില്‍ പുറപ്പെട്ട ഇരുപത്തി മൂന്നു പേരടങ്ങുന്ന ആദ്യ സംഘം ജുമേറ ഹോട്ടലില്‍ പരിശീലനം നടത്തി വരികയാണ്. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥികള്‍ പരിശീലനത്തിനായി വിദേശത്തേക്ക് പോകുന്നത്.