ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു
ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആല്‍ത്തറയ്ക്കല്‍ പ്രതിഷേധ സമരം മുന്‍ ജില്ലാ കമ്മിറ്റിയംഗം കെ.പി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബൈപാസ് റോഡ് പണി ഉടന്‍ സഞ്ചാരയോഗ്യമാക്കുക കുട്ടംകുളം മതില് ഉടന്‍ പണി ആരംഭിക്കുക, ഹൈക്കോടതിയില്‍ കള്ള സത്യവാങ്ങ്മൂലം നല്കി പൂട്ടിച്ച ഈവനിംഗ് മാര്‍ക്കറ്റ് തുറക്കുക, ഗവ. ആയുര്‍വ്വേദ ആശുപത്രി വിപുലീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആല്‍ത്തറയ്ക്കല്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ് അധ്യക്ഷത വഹിച്ചു.
മുന്‍ ജില്ലാ കമ്മിറ്റിയംഗം കെ.പി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബിജെപി നേതാക്കളായ കൃപേഷ് ചെമ്മണ്ട, സന്തോഷ് ചെറാക്കുളം, ഷൈജു കുറ്റിക്കാട്ട്, കവിതാ ബിജു, സന്തോഷ് ബോബന്, വി.സി. രമേഷ്, വിന്‍സെന്റ് ചിറ്റിലപ്പിള്ളി എന്നിവര്‍ സംസാരിച്ചു. രാജന് കുഴുപ്പുള്ളി, രമേഷ് അയ്യര്‍, അമ്പിളിജയന്‍, സുചിത ഷിനോബ്,ലീന ഗിരീഷ്, ടി.ഡി. സത്യദേവ്, ലിഷോണ്‍ ജോസ്, അജയന് തറയില്‍, വിജി, ഗോപാലകൃഷ്ണന്, മായ അജയന്, സരിത സുഭാഷ്, വിജയകുമാരി അനിലന്‍, ഷാജുട്ടന്‍, മനു മഹാദേവ്, സൂരജ് കടുങ്ങാടന്‍, ബാബുരാജ് എന്നിവര്‍ നേതൃത്വം നല്കി.

ഉത്സവത്തിനിടെ പഞ്ചായത്ത് ജീവനക്കാരന്റെ മദ്യപാനം; നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി
തുമ്പൂര്‍ എസ്എച്ച്സിഎല്‍പി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ സമാപിച്ചു
പൊറത്തൂച്ചിറയുടെ ഷട്ടര്‍ തുറന്നു; ഒഴുകിയെത്തിയത് മലിന ജലം, വീടിനുള്ളില്‍ വെള്ളം കയറി
സ്കൂള്‍ പ്രവേശനം: സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി അവലോകന യോഗം ചേര്‍ന്നു
ഡോണി അക്കരക്കാരന്‍ ജോര്‍ജ് കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍