പട്ടിക വിഭാഗ ഫണ്ട് വെട്ടിക്കുറച്ച നടപടി പ്രതിഷേധാര്‍ഹം: കെപിഎംഎസ്
കെപിഎംഎസ് മുരിയാട് യൂണിയന് വാര്‍ഷിക സമ്മേളനം സംസ്ഥാന ട്രഷറര്‍ അഡ്വ. എ. സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
മുരിയാട്: സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതിപട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമവികസന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ച 610 കോടി രൂപ ചിലവഴിക്കാതെ വെട്ടിക്കുറച്ച നടപടി പ്രതിഷേധാര്‍ഹമാണെന്നും, ഈ നടപടി സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും കെപിഎംഎസ്് സംസ്ഥാന ട്രഷറര്‍ അഡ്വ. എ. സനീഷ് കുമാര്‍ പറഞ്ഞു. കെപിഎംഎസ്് മുരിയാട് യൂണിയന് വാര്‍ഷിക സമ്മേളനം അശ്വതി ആര്‍ക്കേഡ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതി വിഭാഗത്തിന്റെ 500 കോടിയും, പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ 110 കോടി രൂപയുമാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. വികസനത്തിന്റെ പേരില്‍ പെരുമ്പറ മുഴക്കുന്ന സര്‍ക്കാരിന്റെ വികൃതമായ മുഖമാണ് അനാവരണം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. യൂണിയന് പ്രസിഡന്റ് കെ.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ ശശി കൊരട്ടി, ഷാജു ഏത്താപ്പിള്ളി, യൂണിയന് സെക്രട്ടറി പി.കെ. കുട്ടന്, വി.സി. അനീഷ്, സജീവനി ശശി, ഷീബ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികളായി കെ.കെ. സന്തോഷ് (പ്രസിഡന്റ്), പി.കെ. കുട്ടന് (സെക്രട്ടറി), വിനോദ് കുറുമാലി (ട്രഷറര്‍), കെ.സി. അയ്യപ്പന്, എം.സി. സിജോ (വൈസ് പ്രസിഡന്റ്), പി.വി. പ്രതീഷ്, മണികണ്ഠന് (അസിസ്റ്റന്റ് സെക്രട്ടറി), കെ.സി. സുധീര്‍ (പഞ്ചമി കോ ഓര്‍ഡിനേറ്റര്‍), അശ്വതി സുബിന് (മീഡിയ കോ ഓര്‍ഡിനേറ്റര്‍) എന്നിവര്‍ ഉള്‍പ്പടെ പതിനഞ്ച് അംഗ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു