കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിവാദ പരാമര്‍ശം: മന്ത്രി ഗണേഷിന്റെ കോലം കത്തിച്ച് ബിജെപി പ്രതിഷേധം
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രി ഗണേശന്റെ കോലവുമേന്തി ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനം.
ഇരിങ്ങാലക്കുട: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രി ഗണേശന്റെ കോലം കത്തിച്ചു. കുട്ടംകുളം സെന്ററില്‍ നിന്നാരംഭിച്ച പ്രകടനം ബസ് സ്റ്റാന്‍ഡിലെത്തുകയും തുടര്‍ന്ന് നടന്ന പ്രതിഷേധയോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ് അധ്യക്ഷത വഹിച്ചു സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു.
മുന്‍ മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, ഭാരവാഹികളായ ജോജന്‍ കൊല്ലാട്ടില്‍, രമേഷ് അയ്യര്‍, സെബാസ്റ്റ്യന്‍ ചാലിശേരി, രാഖി മാരാത്ത്, കവിതാ ബിജു, ടി.കെ. ഷാജു, അമ്പിളി ജയന്, പഞ്ചായത്ത് ഏരിയ പ്രസിഡന്റുമാരായ പ്രിയ അനില്‍, ലിഷോണ്‍ ജോസ്, ടി.ഡി. സത്യദേവ്, വാണി കുമാര്‍ കോപ്പുള്ളിപ്പറമ്പില്‍, രിമ പ്രകാശ്, സിന്ധു സതീഷ്, ശ്യാംജി മാടത്തിങ്കല്‍ എന്നിവര്‍ നേതൃത്വം നല്കി.

വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം