ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റ് കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ നടത്തി

അന്യായമായ കോര്‍ട്ട് ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപെട്ടു കൊണ്ട് ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ.
ഇരിങ്ങാലക്കുട: അന്യായമായ കോര്‍ട്ട് ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപെട്ടു കൊണ്ട് ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനില്‍ നടന്ന ധര്‍ണ്ണ ലോയേഴ്സ് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. പി.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. അഭിഭാഷകരായ സി.ജി. ജനാര്ദ്ദനന്, പോളി അരിക്കാട്ട്, കെ.ജെ. ജോണ്സണ്, ജോസ് മൂഞ്ഞേലി, എം.എം. ഷാജന്, അരുണ്‍രാജ്, കെ. ദിലീപ്കുമാര് എന്നിവര്‍ പ്രസംഗിച്ചു. ഐഎഎല്‍ നേതാവ് അഡ്വ. എം.എം. ജോയ് എന്നിവര്‍ സംസാരിച്ചു. ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് അഡ്വ. സാബുരാജ് ചുള്ളിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ടി.വി. പ്രസാദ് സ്വാഗതവും, അഡ്വ. റൂബി ജോസ് നന്ദിയും പറഞ്ഞു