ശാന്തിനികേതന്‍ സ്കൂള്‍ വാര്‍ഷികം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള ഉദ്ഘാടനം ചെയ്തു

ശാന്തിനികേതന്‍ സ്കൂള്‍ വാര്‍ഷികം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂള്‍ 32ാം സ്കൂള്‍ വാര്‍ഷികാഘോഷം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്എന്‍ഇഎസ് ചെയര്മാന് പി.കെ. പ്രസന്നന് അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം ദേവന് മുഖ്യാതിഥിയായിരുന്നു. എസ്എന്‍ഇഎസ് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍, വൈസ്ചെയര്‍മാന്‍ കെ.യു. ജ്യോതിഷ്, ട്രഷറര്‍ റോളി ചന്ദ്രന്, വൈസ് പ്രസിഡന്റ് കല്ലട സജീവ് കുമാര്‍. പിടിഎ പ്രസിഡന്റ് കൃഷ്ണകുമാര്‍, എസ്എംസി ചെയര്മാന് പി.എസ്. സുരേന്ദ്രന്, മാനേജര്‍ എം.എസ്. വിശ്വനാഥന്, വാര്‍ഡ് കൗണ്‍സിലര്‍ സുജ സഞ്ജീവ് കുമാര്‍, ഹെഡ് മിസ്ട്രസ് സജിത എന്നിവര്‍ സംസാരിച്ചു.