പെട്രോള്‍ പമ്പില്‍ പെട്രോള്‍ വാങ്ങിക്കാനെത്തിയ ബൈക്കിലുണ്ടായ പടക്കം പൊട്ടിത്തെറിച്ചു

വീഡിയോ കാണുവാന്‍
https://www.facebook.com/share/v/1FLGfAt6rT/
ഇരിങ്ങാലക്കുട: പെട്രോള്‍ പമ്പില്‍ പെട്രോള്‍ വാങ്ങിക്കാനെത്തിയ ബൈക്കിലുണ്ടായ പടക്കം പൊട്ടിത്തെറിച്ചു. ഒഴിവായത് വന്‍ദുരന്തം. ഇന്നലെ രാവിലെ പത്തുമണിയോടെ ചേലൂരിലെ പെട്രോള്‍ പമ്പിലാണ് അപകടം നടന്നത്. കൈപ്പമംഗലം കൂരിക്കുഴി സ്വദേശികളായ രണ്ടുപേര്‍ ഇരിങ്ങാലക്കുടയില്‍ നിന്നും പടക്കം വാങ്ങി തിരികെ പോകുന്നതിനിടയില്‍ പെട്രോളടിക്കാന്‍ ചേലൂരിലുള്ള പെട്രോള്‍ പമ്പില്‍ കയറിയതായിരുന്നു. ബൈക്കിന്റെ ഹാന്‍ഡില്‍ ബാറില്‍ തൂക്കിയിട്ടിരുന്ന പടക്കം എന്‍ജിന്റെ ഭാഗത്തുനിന്നുള്ള സൈലന്‍സറില്‍ നിന്നും ചൂടേറ്റ് കവര്‍ ഉരുകി പടക്കങ്ങള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പെട്രോള്‍ പമ്പ് ജീവനക്കാര്‍ പെട്രോളടിക്കുന്നതിനായി പൈപ്പ് എടുക്കുന്നതിനിടയിലാണ് പൊട്ടിത്തെറി നടന്നത്. ഈ സമയം പെട്രോളടിക്കുവാന്‍ കാറും മറ്റും വാഹനങ്ങളും അവിടെ ഉണ്ടായിരുന്നു. പടക്കം പൊട്ടിയത് ജീവനക്കാരെയും പെട്രോള്‍ പമ്പില്‍ ഈ സമയം ഉണ്ടായിരുന്നവരെയും ഏറെ പരിഭ്രാന്തരാക്കി. ബൈക്ക് മറിഞ്ഞുവീണെങ്കിലും ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലം അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചു. സ്ഫോടക വസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്കെതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. ബൈക്കോടിച്ചിരുന്ന കൈപ്പമംഗലം കൂരിക്കുഴി സ്വദേശി കൈതവളപ്പില്‍ മോഹനന് (45), ബൈക്കിനു പിന്നില്‍ യാത്ര ചെയ്തിരുന്ന കൂരിക്കുഴി സ്വദേശി പള്ളത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന് (46) എന്നിവര്‍ക്കെതിരെയാണ് കേസ്.

കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു