മുരിയാട് നിയന്ത്രണം വിട്ട ക്രൈയിന്‍ സ്കൂട്ടറില്‍ ഇടിച്ച് മറിഞ്ഞു: സ്കൂട്ടര്‍ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മുരിയാട് നിയന്ത്രണം വിട്ട് മറിഞ്ഞ ക്രൈയിന്‍ ഉയര്‍ത്തുന്നു.
ഇരിങ്ങാലക്കുട: മുരിയാട് നിയന്ത്രണം വിട്ട ക്രൈയിന്‍ സ്കൂട്ടറില്‍ ഇടിച്ച് മറിഞ്ഞു. സ്കൂട്ടര്‍ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുരിയാട് വല്ലക്കുന്ന് റോഡ് അണ്ടികമ്പനിക്കു സമീപം ഇന്നലെ ഉച്ച്ക്ക് 1.30 ഓടെയാണ് അപകടം നടന്നത്. അണ്ടികമ്പനി ഭാഗത്തുനിന്നും ഇറക്കം ഇറങ്ങി വന്നിരുന്ന ക്രെയിന്‍ ബ്രേക്ക് നഷ്ടപ്പെടുകയും എതിരെ വന്നിരുന്ന മുരിയാട് സ്വദേശി ഷാന്റി എന്ന സ്ത്രീ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ തട്ടതിരിക്കാന്‍ ക്രെയിന്‍ വെട്ടിച്ചതിനെ തുടര്‍ന്ന് മറിയുകയായിരുന്നു. സ്കൂട്ടറില്‍ നിന്ന് ഷാന്റി കാനയിലേക്ക് തെറിച്ച് വീഴുകയും ചെയ്തതിനെത്തുടര്‍ന്ന് ഗുരുതര പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് പ്രവേശിപ്പിച്ചു. വല്ലക്കുന്ന് നെല്ലായി റോഡില്‍ രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പിന്നീട് ഇരിങ്ങാലക്കുടയില്‍ നിന്നും മറ്റൊരു ക്രെയിന്‍ എത്തിച്ചാണ് ക്രെയിന്‍ ഉയര്‍ത്തി ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തെത്തുടര്‍ന്ന് റോഡില്‍ ഒലിച്ചിറങ്ങിയ ഓയിലും ഡീസലും ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്സ് കഴുകി വൃത്തിയാക്കി. ആളൂര്‍ പെലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു