മാര്‍ അപ്രേം മെത്രാപ്പോലീത്ത വിശ്വമാനവികതയുടെ വിശാലഹൃദയന്: മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: സമസ്ത ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന വിശ്വമാനവികതയുടെയും വിശാലഹൃദയത്തിന്റെയും ഉടമയായിരുന്നു പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ആര്‍ച്ച് ബിഷപ് മാര്‍ അപ്രേം മെത്രാപ്പോലീത്തയെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുസ്മരിച്ചു. അഞ്ചര പതിറ്റാണ്ടിലേറെ അദ്ദേഹം ഭാരതത്തിലെ പൗരസ്ത്യ കല്‍ദായ സുറിയാനി സഭയെ സമര്‍ഥമായി നയിച്ചു. അടിയുറച്ച ആത്മീയാചാര്യന്, സുറിയാനി ഭാഷാപണ്ഡിതന്‍, സഭാചരിത്ര ഗവേഷകന്, ഗ്രന്ഥകര്‍ത്താവ് തുടങ്ങിയ നിലകളില്‍ അദ്ദേഹം സഭയിലും പൊതുസമൂഹത്തിലും വ്യക്തിമുദ്ര പതിച്ചു.
ആത്മീയ ഉള്‍ക്കാഴ്ചയും ലളിതജീവിതവും വഴി സര്‍വര്‍ക്കും സമാരാധ്യനായ പിതാവായി സുദീര്‍ഘകാലം അദ്ദേഹം നിറ ഞ്ഞുനിന്നു. സഭാതലവനെന്ന നിലയില്‍ കര്മനിരതനായിരിക്കുമ്പോഴും വിവിധ സഹോദര ക്രൈസ്തവസഭകളുമായും അവയിലെ വിശ്വാസികളുമായും ഐക്യത്തിന്റെയും സഹകരണത്തിന്റെയും അഭേദ്യബന്ധം കാത്തുസൂക്ഷിച്ചു. ഇരിങ്ങാലക്കുട രൂപതയുമായി അദ്ദേഹം എക്കാലവും സഹോദരതുല്യമായ സൗഹൃദം പുലര്‍ത്തി. സുദീര്‍ഘമായ പൗരോഹിത്യ, മേല്പ്പട്ട ശുശ്രൂഷയ്ക്കുശേഷം നിത്യതയിലേക്ക് വിടവാങ്ങിയ അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഇരിങ്ങാലക്കുട രൂപത സ്നേഹാദരപൂര്‍വമായ അനുശോചനം അറിയിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു