പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയോട് ലൈംഗിക അതിക്രമം, പ്രതിക്ക് 78 വര്‍ഷം കഠിന തടവും, 115000 രൂപ പിഴയും ശിക്ഷ വിധിച്ചു
ഇബ്രാഹിം.
ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ സംഭവത്തില്‍ പ്രതിക്ക് 78 വര്‍ഷം കഠിന തടവും 115000 രൂപ പിഴയും ശിക്ഷ വിധിച്ചു. എസ്എന്‍ പുരം ചെന്തെങ്ങ് ബസാര്‍ സ്വദേശി പൈനാട്ട് പടി വീട്ടില്‍ ഇബ്രാഹിമി (64) നെയാണ്, പോക്സോ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകളിലായി ശിക്ഷ വിധിച്ചത്. വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ (പോക്സോ) കോടതി ജഡ്ജ് ആര്. മിനിയാണ് ശിക്ഷ വിധിച്ചത്. പിഴ തുക അതിജീവിതക്ക് നല്‍കുന്നതിനും കൂടാതെ കേസിന്റെ സ്വഭാവം പരിഗണിച്ച് ഈ സംഭവം മൂലം അതിജീവിതയ്ക്ക് സംഭവിച്ച മാനസിക ശാരീരികാഘാതങ്ങള്‍ക്കും പുനരധിവാസത്തിനുമായി കേരള വിക്ടിം കംപന്‍സേഷന്‍ സ്കീം പ്രകാരം നഷ്ടപരിഹാരം നല്‍കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, തൃശൂര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2023 വര്‍ഷത്തില്‍ ജൂണ്‍ മാസം മുതല്‍ ജൂലൈ മാസം വരെയുള്ള കാലയളവിലാണ് പ്രതി പലതവണകളിലായി അതിജീവിതയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന് കേസ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് അന്നത്തെ എസ്എച്ച്ഒ ആയിരുന്ന അനീഷ് കരീം, സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എം.എസ്. ഷാജന്, ജിഎസ്ഐ കെ.ആര്. സുധാകരന്, വനിതാ പോലീസ് സ്റ്റേഷന് എസ്ഐ കൃഷ്ണ പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. എസ്എച്ച്ഒ അനീഷ് കരീം ആണ് അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ഇ.എ സീനത്ത് ഹാജരായി. ജിഎഎസ്ഐ പി.ആര്. ഗീത, ഇരിങ്ങാലക്കുട സിപിഒ കൃഷ്ണദാസ് എന്നിവര്‍ പ്രോസിക്യൂഷന് നടപടികള്ഏകോപിപ്പിച്ചു.

വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍
കാറിന് നേരെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍