മണിയന് കിണര്‍ ഉന്നതിയില്‍ ഓണാഘോഷവുമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന്റെ ഓണാഘോഷം മണിയന് കിണര്‍ ഉന്നതിയിൽ പാലട കിറ്റുകള്‍ വിതരണംചെയ്തു പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രന് ഉദ്ഘാടനംചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി കെപിഎല്‍ ഓയില്‍മില്‍ പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് ബോട്ടണി, കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റുകള്‍ സംയുക്തമായി മണിയന് കിണര്‍ ഉന്നതിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രന് ഉന്നതിയിലെ എല്ലാ വീട്ടുകാര്‍ക്കും പാലടകിറ്റുകള് വിതരണംചെയ്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം കെ.വി. സാജു, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് എം.കെ. രഞ്ജിത്ത്, കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അസിസ്റ്റന്റ് വൈല്‍ഡ് വാര്ഡന് എം.കെ. രഞ്ജിത്ത് ഉന്നതിയിലെ മൂപ്പന് ഓണക്കോടിനല്കി ആദരിച്ചു. വിദ്യാര്‍ഥിനികളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറി. ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ യു. സജീവ്, ഡോ.ടി.വി. ബിനു, ഡോ. ബിബിത ജോസഫ്, വിദ്യാര്‍ഥിനികളായ ഐറിന് പോള്‍, ടി.എം. അപര്‍ണ, അലക്സി ഹെല്‍ഡ റോച്ച, അഞ്ജലി ദില്‍രാജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വംനല്കി.