ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എട്ട് ഇന്തൊനേഷ്യന്‍ യൂണിവേഴ്സിറ്റികളുമായി ധാരാണാ പത്രം ഒപ്പുവച്ചു

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എട്ട് ഇന്തൊനേഷ്യന്‍ യൂണിവേഴ്സിറ്റികളുമായി ധാരാണാ പത്രം ഒപ്പുവച്ചപ്പോള്‍.
ഇരിങ്ങാലക്കുട: ഇന്തൊനേഷ്യയിലെ എട്ടു യൂണിവേഴ്സിറ്റികളുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് അക്കാദമിക സഹകരണത്തിന് ധാരണയായി. ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പലും ഇന്റര്‍നാഷണല്‍ ഡീനുമായ ഡോ. കെ.ജെ. വര്‍ഗീസാണു അവരുടെ ക്ഷണപ്രകാരം വിസിറ്റിങ്ങ് പ്രഫസറായി ഈ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിച്ചു ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചത്. യൂണിവിസ്റ്റാസ് ഇസ്ലാമിക് സ്റ്റേറ്റ് സുമാത്ര സുല്‍ത്താന, മെഡാന്, സഹ്രസിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ലോക്സുമാവെ, യൂണിവേഴ്സിറ്റാസ് മുഹമ്മദിയ ബോണെ, യൂണി വേര്സ്റ്റാസ് നെഗേരി മക്കാസ്സര്‍, യൂണിവേര്സ്റ്റാസ് ഇസ്ലാം നെഗേരി റാനിറി ബന്ഡാച്ചെ, യൂണിവേഴ്സിറ്റാസ് ആന്‍ഡി സുധിര്‍മാന്‍, യൂണിവേര്സിറ്റാസ് സിപാട്ടോക്കോന് മാംബോ എന്നീ യൂണിവേഴ്സിറ്റികളും അവയിലെ പ്രധാന വകുപ്പുകളുമായിട്ടാണ് സഹകരണത്തിനു ധാരണ. സാങ്കേതിക അറിവുകളുടെ വിനിമയം, ഗവേഷണം, അധ്യാപക വിദ്യാര്‍ഥി വിനിമയം, അന്താരാഷ്ട്ര ക്രെഡിറ്റ് ട്രാസ്ഫര്‍ എന്നീ മേഖലകളിലായിരിക്കും സഹകരണം. കൈസ്റ്റ് കോളജിനു അമ്പതോളം വിദേശ സര്‍വകലാശാലകളുമായി ഈ മേഖലകളില്‍ സഹകരണമുണ്ട്.