പടിയൂര്‍ ഡോണ്‍ബോസ്കോ യൂറോപ്യന്‍ പ്രൈമറി സ്കൂളില്‍ പാചകപ്പുരയുടെ ശിലാസ്ഥാപനം നടത്തി
പടിയൂര്‍: ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഡോണ്‍ബോസ്കോ യൂറോപ്യന്‍ പ്രൈമറി സ്കൂളിനു അനുവദിച്ച പാചകപ്പുരയുടെ ശിലാസ്ഥാപനം പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. 45 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ ഊണ് മുറി, സ്റ്റോര്‍ റൂം എന്നിവയോടു കൂടി പണിയുന്ന ഈ പാചകപ്പുരക്കു 10 ലക്ഷം രൂപയാണു പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുള്ളത്. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്. സുധന് അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന് മുഖ്യാഥിതിയായിരുന്നു. വാര്‍ഡ് മെമ്പര്‍മാരായ ടി.ഡി. ദശോബ്, സംഗീത സുരേഷ്, പടിയൂര്‍ ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് സ്റ്റാന്‍ലി റോഡ്രിഗ്സ്, പിടിഎ പ്രസിഡന്റ് എം.യു. ഫിറോസ്, സ്കൂള്‍ ഹെഡ്മിസ്ട്രസ് മരിയറാന്സം, സ്കൂള്‍ മാനേജര്‍ ജി. പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു