ഈ പുഴയും കടന്ന് റോബോട്ടുകള്‍, ടെക്ക് ഫെസ്റ്റില്‍ കൗതുകങ്ങളേറെ
കല്ലേറ്റുംകര കെ. കരുണാകരന് മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ നടത്തിയ ടെക്ക് ഫെസ്റ്റില്‍ നിന്ന്.
കല്ലേറ്റുംകര: ജലാശയങ്ങളിലൂടെ സഞ്ചരിക്കുന്ന റോബോട്ട് ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന റോബോട്ടുകള്‍ കൗതുകവും വിജ്ഞാനവും പകര്‍ന്ന് കല്ലേറ്റുംകര കെ. കരുണാകരന് മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക്ക് കോളജിലെ ടെക്ക് ഫെസ്റ്റില്‍ താരങ്ങളായി.
കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ പ്രോജക്ടുകളുടെ പ്രദര്‍ശനം ഉള്‍പ്പെടുന്ന ടെക്ഫെസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ പ്രിന്‍സിപ്പല്‍ എസ്. ദീപ്തി ഉദഘാടനം ചെയ്തു.
മികച്ച വൈദ്യുതി ഉത്പാദന ശേഷിയുള്ള വിന്‍ഡ് മില്‍, ഓട്ടോമേറ്റഡ് പ്രിസ്ക്രിപ്ഷന് റൈറ്റര്‍, എക്സോ സ്കെല്ട്ടന് റോബോട്ട്, മള്‍ട്ടിപര്‍പ്പസ് കണ്‍വെയര്‍ സിസ്റ്റം, വിവിധ ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ പ്രോജക്ടുകള്‍ എന്നിവ ടെക്ക് ഫെസ്റ്റിലെ അറിവും അത്ഭുതവും പകരുന്ന കാഴ്ചകളായി.
കോളജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ്, ബയോമെഡിക്കല്‍ എന്‍ജിനിയറിംഗ്, ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ്, കമ്പ്യൂട്ടര്‍ എന്‍ജിനിയറിംഗ്, റോബോട്ടിക് ഓട്ടോമേഷന്‍ പ്രോസസ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനിയറിംഗ് എന്നീ ബ്രാഞ്ചുകളിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് വിവിധ പ്രോജക്ടുകള്‍ നിര്മ്മിച്ചവതരിപ്പിച്ച് കാഴ്ചക്കാരുടെ കയ്യടി നേടിയത്. റോബോട്ടിക്സ് വകുപ്പ് മേധാവി ആര്. ഉല്‍സാഹ്, ആര്‍ട്സ് ക്ലബ് സെക്രട്ടറി പി.എ. സാബു, അധ്യാപകരായ കെ.ആര്. ദേവസേന, സി.എസ്. രന്തിദേവ്, സ്റ്റുഡന്റ് പ്രതിനിധി വൈഷ്ണവ് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പ്രിയ സഹപ്രവര്‍ത്തകരുടെ നിര്യാണം: സബര്‍മതി പടിയൂര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഊട്ടുതിരുനാള്
കാട്ടൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്നേഹാദരണീയം സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവത്തില്‍ ഡ്രൈവര്‍മാരെ ആദരിച്ചു
ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആഴവും സൗന്ദര്യവും പകര്‍ന്ന നാദ് മിലാപ്