സംസ്ഥാനത്ത് 4581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 4581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂര്‍ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314, കോട്ടയം 266, കണ്ണൂര്‍ 203, പത്തനംതിട്ട 171, ഇടുക്കി 165, വയനാട് 101, കാസര്‍ഗോഡ് 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 46,126 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.93 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 54,72,967 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ലൈല (60), അമരവിള സ്വദേശി കെ. അപ്പുക്കുട്ടന് (79), വെങ്ങാനൂര്‍ സ്വദേശി ഓമന (72), ശ്രീകാര്യം സ്വദേശിനി സരോജിനി (64), നന്നാട്ടുകാവ് സ്വദേശിനി സുഭദ്ര (82), കുന്നത്തുകാല്‍ സ്വദേശിനി വസന്ത (57), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ശോഭ (53), മുളങ്കുന്നത്തുകാവ് സ്വദേശി തങ്കപ്പന് (68), പുതുക്കാട് സ്വദേശി അന്തോണി (87), പാലക്കാട് കൊടുവായൂര്‍ സ്വദേശി ബഹാബ് (78), കിന്നശേരി സ്വദേശിനി ശശികല (67), വലപ്പാട് സ്വദേശി ബാബുരാജ് (59), പെരിങ്ങോട്ടുകുറിശി സ്വദേശിനി ഖദീജ (75), മലപ്പുറം കുറുവ സ്വദേശി സുബൈര്‍ (57), കുഴിമന സ്വദേശി അലാവി കുട്ടി (65), കരുവാമ്പ്രം സ്വദേശി ഇബ്രാഹീം (81), വയനാട് മീനങ്ങാടി സ്വദേശി ജോണ്‍ (81), കണ്ണൂര്‍ വേങ്ങര സ്വദേശി മെഹമൂദ് (70), പിലാത്തറ സ്വദേശി ജാനകി അമ്മ (80), താന സ്വദേശിനി സൈനബി (66), കല്യാശേരി സ്വദേശി ഹുസൈന് കുട്ടി (74) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1869 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3920 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 527 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂർ ജില്ലയിൽ 425 പേർക്ക് കൂടി കോവിഡ്
തൃശൂർ ജില്ലയിൽ(15/11/2020) 425 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 892 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8388 ആണ്. തൃശൂർ സ്വദേശികളായ 84 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 51168 ആണ്. 42396 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ ഞായാറാഴ്ച്ച സമ്പർക്കം വഴി 413 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 7 ആരോഗ്യ പ്രവർത്തകർക്കും രോഗ ഉറവിടം അറിയാത്ത 05 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 33 പുരുഷൻമാരും 31 സ്ത്രീകളും പത്ത് വയസ്സിനു താഴെ 14 ആൺകുട്ടികളും 5 പെൺകുട്ടികളുമുണ്ട്.രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ:1. ഗവ. മെഡിക്കൽ കോളേജ്, തൃശൂർ – 236
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -36
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 16
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശൂർ-43
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശൂർ- 57
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-133
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-127
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-143
സി.എഫ്.എൽ.ടി.സി കൊരട്ടി – 36
പി.സി. തോമസ് ഹോസ്റ്റൽ, തൃശൂർ-311
സി.എഫ്.എൽ.ടി.സി, നാട്ടിക -353
ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-155
സെൻട്രൽ പ്രിസൻ ആന്റ് കറക്ഷൻ സെന്റർ വിയ്യൂർ-20
ജനറൽ ആശുപത്രി തൃശൂർ-41
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -31
ചാവക്കാട് താലൂക്ക് ആശുപത്രി -29
ചാലക്കുടി താലൂക്ക് ആശുപത്രി -11
കുന്നംകുളം താലൂക്ക് ആശുപത്രി -15
ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -19
ജില്ലാ ആശുപത്രി വടക്കാഞ്ചേരി -06
എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-55
അമല ആശുപത്രി-47
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -50
മദർ ആശുപത്രി -13
തൃശൂർ കോ-ഓപറേറ്റീവ് ആശുപത്രി -05
എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -04
ഇരിങ്ങാലക്കുട കോ-ഓപറേറ്റീവ് ആശുപത്രി -09
രാജാ ആശുപത്രി ചാവക്കാട് – 10
അശ്വിനി ഹോസ്പിറ്റൽ തൃശൂർ – 18
സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -06
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 10
റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 03
സെന്റ് ആന്റണിസ് പഴുവിൽ – 09
അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 00
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 03
സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-06
ആത്രേയ ഹോസ്പിറ്റൽ തൃശൂർ-02
പാലസ് ഹോസ്പിറ്റൽ പോട്ട -01
മോഡേൺ ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ -01
5863 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
ഞായറാഴ്ച 771 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 224 പേർ ആശുപത്രിയിലും 547 പേർ വീടുകളിലുമാണ്. മൊത്തം 5368 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4463 പേർക്ക് ആന്റിജൻ പരിശോധനയും 781 പേർക്ക് ആർടി-പിസിആർ പരിശോധനയും, 124 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 3,90,211 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.365 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,04,247 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 41 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ഞായറാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 310 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.