സാമ്പത്തിക തട്ടിപ്പ്; ഇരിങ്ങാലക്കുട നഗരസഭ ജീവനക്കാരനെ സസ്പെന്റ് ചെയ്തു; നടത്തിയത് കോടികളുടെ തട്ടിപ്പ്
ഇരിങ്ങാലക്കുട നഗരസഭയിലെ ജീവനക്കാരന്റെ സാമ്പത്തിക തട്ടിപ്പില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സാമ്പത്തിക തിരിമറി നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട നഗരസഭ ജീവനക്കാരനെ സസ്പെന്റ് ചെയ്തു. ഇരിങ്ങാലക്കുട നഗരസഭയില്‍ 14 വര്‍ഷങ്ങളായി ക്യാഷര്‍ ആയി പ്രവര്‍ത്തിക്കുന്ന കോണത്തുകുന്ന് പയ്യപ്പിള്ളി വീട്ടില്‍ ത്രീദീപന്‍ (55) നെയാണ് തദ്ദേശ വകുപ്പ് വിജിലന്‍സ് വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൃഷി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സസ്പെന്റ് ചെയ്തത്. ഓഫീസില്‍ നടത്തിയ ആഭ്യന്തര പരിശോധനയിലാണ് ഒരാഴ്ച മുമ്പ് തട്ടിപ്പ് കണ്ടെത്തിയത്.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായത്തില്‍ വോട്ട് ചെയ്യാം
വ്യാജ ബാങ്ക് രേഖകള്‍ തയ്യാറാക്കി ബാങ്കില്‍ കൃത്യമായി പണം അടയ്ക്കാതെ ആയിരുന്നു തട്ടിപ്പ് നടത്തിയത്. തിരിമറി നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തദ്ദേശ വിഭാഗം വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 15 ലക്ഷത്തിന്റെ തിരിമറിയാണ് കണ്ടെത്തിയതെങ്കില്‍ കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനയെ തുടര്‍ന്ന് തട്ടിപ്പ് തുക കോടികളിലേക്ക് എത്തിയതായിട്ടാണ് സൂചന. കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തെ ഇടപാടുകളില്‍ നിന്ന് മാത്രമായിട്ടാണ് ഇത്രയും തുകയുടെ തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് നഗരസഭ അധികൃതര്‍ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.
കെട്ടിട നികുതി വെട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കണം-എല്‍ഡിഎഫ്-
മുന്‍ സെക്രട്ടറിക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയിലെ കെട്ടിട നികുതി വെട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കണമെന്ന് എല്‍ഡിഎഫ്. ഈ ആവശ്യം ഉന്നയിച്ച് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധം സമരം നടന്നു. സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ എല്‍ഡിഎഫ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് പി.വി. ശിവന്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
കൗണ്‍സിലര്‍മാരായ സി.സി. ഷിബിന്‍, കെ.എസ്. പ്രസാദ്, അല്‍ഫോണ്‍സ തോമസ് എന്നിവര്‍ സംസാരിച്ചു. മുന്‍ സെക്രട്ടറിക്ക് എതിരെ സിയമനടപടി സ്വീകരിക്കണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു. കൃഷിവകുപ്പില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ കഴിഞ്ഞ 11 വര്‍ഷം മുമ്പ് നഗരസഭയില്‍ എത്തിയ ഉദ്യോഗസ്ഥനാണ് ഇതിനു പുറകില്‍. എങ്ങനെ ഈ ഉദ്യോഗസ്ഥന് ഒരേ തസ്തികയില്‍ മാറ്റമില്ലാതെ ഇത്രയും കാലം തുടരുവാന്‍ സാധിച്ചതെന്നും ഇതിനു പുറകില്‍ ഭരണപക്ഷത്തുള്ളവരുട ഒത്താശ ഉണ്ടെന്നും എല്‍ഡിഎഫ് ആരോപിച്ചു.
വന്‍ സാമ്പത്തിക ക്രമക്കേടെന്ന് ബിജെപി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയില്‍ വന്‍ തട്ടിപ്പ് നടന്നതായി ജെഡി അടക്കമുള്ള നാഷണല്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായും, ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും, ഇവരില്‍ നിന്ന് ജനങ്ങളുടെ നികുതിപ്പണം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ഉടനടി എടുക്കണമെന്നും ബിജെപി നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തില്‍ പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഷാജുട്ടന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ സ്മിത കൃഷ്ണകുമാര്‍, വിജയകുമാരി അനിലന്‍, രമീള സതീശന്, ആര്യ സുമേഷ്, ഗീത പുതുമന എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നിയന്ത്രണംവിട്ട കാര്‍ കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം
ഡോ. ആര് ബിന്ദു മുരിയാട്, വേളൂക്കര പഞ്ചായത്തുകളില്‍ പര്യടനം നടത്തി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ കാര്‍മികത്വത്തില്‍ നടന്ന സൈത്ത് വെഞ്ചിരിപ്പ്
എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു
പോരാട്ടചൂടിലും തളരാതെ സ്ഥാനാര്‍ഥികള്‍
തോമസ് ഉണ്ണിയാടന് കാറളം, പൊറത്തിശേരി, ടൗണ്‍ മണ്ഡലങ്ങളില്‍ പര്യടനം നടത്തി