തളിയക്കോണം സ്റ്റേഡിയത്തിലെ മണ്ണ് ഒലിച്ചിറങ്ങി ചെളിയിലായ വീടുകള്‍ അഡ്വ. തോമസ് ഉണ്ണിയാടന് സന്ദര്‍ശിച്ചു
തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തില്‍നിന്ന് മണ്ണ് ഒലിച്ചിറങ്ങി ചെളിയിലായ വീടുകള്‍ നിയുക്ത എംഎല്‍എ അഡ്വ. തോമസ് ഉണ്ണിയാടന് സന്ദര്‍ശിക്കുന്നു.
ഇരിങ്ങാലക്കുട: മഴയില്‍ മണ്ണൊലിച്ച് വീട്ടുമുറ്റങ്ങളിലെത്തി ദുരിതത്തിലായ തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന് പിറകിലെ വീടുകള്‍ നിയുക്ത എംഎല്‍എ അഡ്വ.തോമസ് ഉണ്ണിയാടന് സന്ദര്‍ശിച്ചു. മുന്‍ നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, പൊറത്തിശേരി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ ഭാസി, മണ്ഡലം ഭാരവാഹികളായ സിന്ധു അജയന്, സന്തോഷ് വില്ലടം, ശാരദ വിശ്വംഭരന്, ശ്രീലത വല്‍സണ്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

സ്റ്റേഡിയത്തിന് പിറകില്‍ താമസിക്കുന്ന പുളിയത്ത് പറമ്പില്‍ ഇന്ദിര, പാറമേല്‍ ഫ്രാന്‍സിസ്, മാത്യൂസ് പാറമേല്‍, കോട്ടയ്ക്കല്‍ ഉണ്ണി, സഹിര്ഷ പാളയംകോട്ട് എന്നിവരുടെ വീട്ടിലേക്കാണ് ഗ്രൗണ്ടിന്റെ അരിക് കെട്ടിയ കരിങ്കല്‍ ഭിത്തികള്‍ക്കിടയിലൂടെ മണ്ണ് കുത്തിയൊലിച്ച് എത്തിയത്. ഇരിങ്ങാലക്കുട നഗരസഭ 38-ാം വാര്‍ഡിലാണ് തളിയക്കോണം ബാപ്പുജി സ്മാരക സ്റ്റേഡിയം. സ്റ്റേഡിയം നവീകരണത്തിനായി ഇരിങ്ങാലക്കുട നഗരസഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്റ്റേഡിയം നിര്‍മാണത്തിനായി കേരള സ്പോര്‍ട്സ് ഫൗണ്ടേഷന് കൈമാറി. 2023 മാര്‍ച്ച് 25ന് മന്ത്രി ആര്. ബിന്ദുവാണ് നവീകരണോദ്ഘാടനം നടത്തിയത്.
രണ്ടേക്കര്‍ ആറു സെന്റില്‍ സ്ഥിതിചെയ്യുന്ന സ്റ്റേഡിയത്തിന്റെ പിറകുവശത്ത് 4.5 മീറ്റര്‍ ഉയരത്തിലും അരികുവശത്തും സംരക്ഷണ ഭിത്തി നിര്‍മാണം, സ്റ്റേഡിയത്തിലെ മണ്ണ് ഉപയോഗിച്ച് കളിക്കാന്‍ കഴിയുന്നതരത്തില്‍ മഡ് കോര്‍ട്ട് ഒരുക്കുക എന്നി പണികളാണ് നവീകരണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ആദ്യം ഒരുകോടിയായിരുന്നു നവീകരണത്തിനായി പ്രഖ്യാപിച്ചിരുന്നത്. പിന്നീടത് 70 ലക്ഷമായി. ഇതില്‍ 40 ലക്ഷത്തിലേറെ രൂപയുടെ പണികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. മണ്ണിട്ട് നിരപ്പാക്കിയ ഗ്രൗണ്ടില്‍ റോള്‍ ചെയ്ത് ഫെന്‍സിംഗ്് ചെയ്യുന്ന പണികളാണ് ബാക്കിയുള്ളത്. എന്നാല്‍ ഇതുവരെ നടത്തിയ പണികളുടെ ബില്‍തുക കിട്ടാത്തതിനാല്‍ കരാറുകാരന് പണി നിര്‍ത്തിവെച്ചിരിക്കുകയാണ്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൊഴിലിനും വികസനത്തിനും മുൻഗണന; തോമസ് ഉണ്ണിയാടൻ (നിയുക്ത എംഎൽഎ, ഇരിങ്ങാലക്കുട)
മാതൃദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ജവഹര്‍ ബാല വിഹാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിയുക്ത എം എല്‍ എ അഡ്വ. തോമസ് ഉണ്ണിയാടന് അമ്മമാരെ ആദരിക്കുന്നു
കപിലാ വേണുവിന്റെ പാര്‍വതീവിരഹം അഭിനയം ഇറ്റലിയില്‍
ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് കടുപ്പശ്ശേരി സ്വദേശിയില്‍ നിന്ന് 5,28,000 രൂപയും, കല്ലേറ്റുംകര സ്വദേശിയില്‍ നിന്ന് 11,80,933 രൂപയും തട്ടിയെടുത്ത കേസിലെ പ്രതിയെ പിടികൂടി
നാലുവര്‍ഷമായി രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ട 65 വയസുകാരിക്ക് കാഴ്ച തിരികെ കിട്ടി
കേരള പുലയന് മഹാസഭ 357-ാം നമ്പര്‍ ശാഖയുടെ പൊതുയോഗം നടത്തി