തവനിഷിന്റെ ഇഗ്നൈറ്റ്; അത്ഭുത ബാലന് മാസ്റ്റര്‍ യസീന്‍ മുഖ്യാതിഥിയായി
ക്രൈസ്റ്റ് കോളജിലെ തവനിഷിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ വ്യക്തികളുടെ കഴിവുകളെ ആദരിക്കുകയും സമൂഹത്തിന് പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഇഗ്നൈറ്റ് 2026 ല്‍ പങ്കെടുത്തവര്‍.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ വ്യക്തികളുടെ കഴിവുകളെ ആദരിക്കുകയും സമൂഹത്തിന് പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇഗ്നൈറ്റ് 2026 സംഘടിപ്പിച്ചു. ചടങ്ങ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായ മാസ്റ്റര്‍ യസീന്‍, കീബോര്‍ഡ് കലാരംഗത്തെ തന്റെ മികവിലൂടെ ദേശീയതലത്തില്‍ ശ്രദ്ധ നേടിയ പ്രതിഭയാണ്.
ഭാരത സര്‍ക്കാരിന്റെ ശ്രേഷ്ഠ ദിവ്യാംഗ് ബാല പുരസ്കാരം ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം പരിപാടിയില്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയും തുടര്‍ന്ന് കീബോര്‍ഡ് അവതരണം നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. തവനിഷ് സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍മാരായ ഡോ. മുവിഷ് മുരളി, അസിസ്റ്റന്റ് പ്രഫ. വി.ബി. പ്രിയ, അസിസ്റ്റന്റ് പ്രഫ. തൗഫീഖ് അന്‍സാരി, അസിസ്റ്റന്റ് പ്രഫ. നസീറ, ഡോ. വി.എസ്. വന്ദന, ഡോ. വിഷ്ണു മോഹന്‍ തവനിഷ് സ്റ്റുഡന്റ് സെക്രട്ടറി അഭിഷേക്, പ്രസിഡന്റ് നിമിഷ, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
ഋതു പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് കൊടിയേറി; സലിംകുമാറിന് ആദരവുമായി പൊക്കാളി ഡോക്യുമെന്ററി പ്രദര്‍ശനം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം
സെന്റ് ജോസഫ്സ് കോളജിലെ ഫൈന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ ക്ലബ്ബ് പ്രതിഭകള്‍ക്ക് വേദിയായി ടാലന്റ് ഷോ
കര്‍ഷകര്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി