വിശപ്പകറ്റി കരുതലിന്റെ പൊതിച്ചോറുമായി തവനിഷ്
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തില്‍ തൃശൂരിലെ തെരുവുകളില്‍ കഴിയുന്നവര്‍ക്ക് വിദ്യാര്‍ഥി സന്നദ്ധപ്രവര്‍ത്തകര്‍ പൊതിച്ചോറും ഭക്ഷണപ്പൊതികളും വിതരണം ചെയ്യുന്നു.

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തില്‍ തൃശൂരില്‍ പൊതിച്ചോറ് വിതരണം നടത്തി. തെരുവുകളില്‍ കഴിയുന്നവര്‍ക്കും സാമ്പത്തികമായിപിന്നോക്കം നില്‍ക്കുന്നവര്‍ക്കുമായി വിദ്യാര്‍ഥി സന്നദ്ധപ്രവര്‍ത്തകര്‍ പൊതിച്ചോറും ഭക്ഷണപ്പൊതികളും വിതരണം ചെയ്തു. കൂടാതെ ആവശ്യക്കാര്‍ക്ക് ആശ്വാസവും പിന്തുണയും നല്‍കുന്നതിനായി പുതപ്പുകളും വിതരണം ചെയ്തു. വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അര്‍ഹരായവര്‍ക്ക് ഭക്ഷണവും പുതപ്പുകളും കരുതലോടെയും ബഹുമാനത്തോടെയും കൈമാറി. വിദ്യാര്‍ഥികളില്‍ കരുണ, സഹാനുഭൂതി, സാമൂഹിക ഉത്തരവാദിത്വം എന്നിവ വളര്‍ത്തുന്നതിനും സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് പിന്തുണ നല്കുന്നതിനുമാണ് പരിപാടി ലക്ഷ്യമിട്ടത്. സമൂഹസേവനത്തിനും അര്‍ഹരായവരുടെ ക്ഷേമത്തിനുമായി തവനിഷ് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് ഈ സംരംഭം സംഘടിപ്പിച്ചത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു