സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെയും കുരിശടി കപ്പേളകളുടെയും തിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന്റെ ൊടിയേറ്റ് വികാരി ഫാ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെയും കുരിശടി കപ്പേളകളുടെയും തിരുനാളിന് കൊടിയേറി. കൊടിയേറ്റുകര്‍മം വികാരി ഫാ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിച്ചു. ഇന്ന് വൈകീട്ട് അഞ്ചിന് നടക്കുന്ന ലദീഞ്ഞ്, ദിവ്യബലി, കുരിശിന്റെ കൃപകളുടെ വഴി എന്നിവയ്ക്ക് ഇരിങ്ങാലക്കുട രൂപത വികാരിജനറാള്‍ മോണ്‍. ആന്റു ആലപ്പാടന്‍ മുഖ്യകാര്‍മികത്വംവഹിക്കും. രാത്രി ഏഴിന് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്നടക്കും. നാളെ വൈകീട്ട് അഞ്ചിന് നടക്കുന്ന ലദീഞ്ഞ്, ദിവ്യബലി, കുരിശിന്റെ കൃപകളുടെ വഴി എന്നിവയ്ക്ക് ഇരിങ്ങാലക്കുട രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ മുഖ്യകാര്‍മികത്വംവഹിക്കും. ഇന്നും നാളെയും വൈകീട്ട് അഞ്ചിന് നടക്കുന്ന തിരുകര്‍മങ്ങള്‍ക്കുശേഷം നേര്‍ച്ചക്കഞ്ഞി വിതരണം ഉണ്ടായിരിക്കും. തിരുനാള്‍ദിനമായ 20ന് രാവിലെ ആറിനും 7.30നും ഒമ്പതിനും 10.30നും ദിവ്യബലി ഉണ്ടായിരിക്കും. പുതിയ രൂപക്കൂടുകളുടെ വെഞ്ചരിപ്പ് രാവിലെ 6.30ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കും.
തുടര്‍ന്ന് വിശുദ്ധരുടെ രൂപങ്ങള്‍ പള്ളിക്കുമുന്നിലെ പന്തലിലേക്ക് എഴുന്നള്ളിച്ചുവയ്ക്കും. തുടര്‍ന്ന് രാത്രി ഒമ്പതുവരെ കുരിശുനേര്ച്ച സമര്‍പ്പണം നടത്താന്‍ സൗകര്യമുണ്ടായിരിക്കും. വൈകീട്ട് 5.30ന് നടക്കുന്ന ലദീഞ്ഞ്, ആഘോഷമായ ദിവ്യബലി, തിരുനാള്‍ പ്രദക്ഷിണം എന്നിവയ്ക്ക് മാപ്രാണം ഹോളിക്രോസ് ചര്‍ച്ച് വികാരി ഫാ. ആന്റോ പാണാടന്‍ മുഖ്യകാര്‍മികത്വംവഹിക്കും. തുടര്‍ന്ന് സ്നേഹവിരുന്ന് ഉണ്ടായിരിക്കും. വൈകീട്ട് ഏഴിന് നടക്കുന്ന വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് ആശീര്‍വാദം, വന്ദനം എന്നിവയ്ക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വംവഹിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസി. വികാരിമാരായ ഫാ. ലിന്റോ കാരേക്കാടന്‍, ഫാ. വിബിന് വേരംപിലാവില്‍, ഫാ. ക്രിസ്റ്റോണ്‍ കൈനാടത്ത്പറമ്പില്, കൈക്കാരന്‍ന്മാരായ ജിജി പള്ളായി, ടോണി ചെറിയാടന്‍, ജോമി ചേറ്റുപുഴക്കാരന്‍, ഷോബി കിഴക്കേപീടിക, കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
ഉപജില്ല നീന്തല്‍ മത്സരം; അവിട്ടത്തൂര്‍ എല്‍ബിഎസ്എം 60-ാം തവണയും ഓവറോള്‍ ചാമ്പ്യന്മാര്
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് മുഖംമാറ്റം; ഉന്നതതലയോഗം ഉടന്‍