സെന്റ് മേരീസ് സ്കൂള്‍ വാര്‍ഷികാഘോഷം നടത്തി
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി വാര്‍ഷികാഘോഷം നടത്തി. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട രൂപത യു.ജെ. ജോസ് മാസ്റ്ററുടെ പേരില്‍ നല്കുന്ന ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് നേടിയ സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ഡി. റെക്ടിയെ ഉപഹാരം നല്കി ആദരിച്ചു. ചടങ്ങില്‍ ജനപ്രതിനിധികളായ പിടിഎ പ്രസിഡന്റ് തോമസ് തൊകലത്ത്, കെ.ആര്. ജോജോ, ബിജു പോള്‍ അക്കരക്കാരന്‍ എന്നിവരെ ആദരിച്ചു. സ്ക്കൂള് മാനേജര്‍ ഫാ. പയസ് ചിറപ്പണ്ണത്ത് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജോജോ തൊടുപറമ്പില്‍, വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന്, ട്രസ്റ്റി വര്‍ഗീസ് തൊമ്മാന, ഹെഡ്മിസ്ട്രസ് മിന്‍സി തോമസ്, സ്റ്റാഫ് സെക്രട്ടറി ടി.ജെ. ജാന്‍സി, പി.പി. റപ്പായി, സ്റ്റുഡന്റ് പ്രതിനിധി ജിത്തു കൃഷ്ണ, ഫസ്റ്റ് അസിസ്റ്റന്റ് കെ.എ. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വിരമിക്കുന്ന ഓഫീസ് സ്റ്റാഫ് പി.എ. റീത്തയ്ക്കു യാത്രയയപ്പ് നല്കി.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു