ഭരണമാറ്റത്തിനനുസരിച്ച് അയപ്പ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറ്റണമെന്ന വാദം കടുത്ത അനീതി-ആര്.വി. ബാബു
ഇരിങ്ങാലക്കുട: കേരളത്തിലെ ഭരണമാറ്റത്തിനനുസരിച്ച് അയപ്പ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറ്റണമെന്ന വാദം കടുത്ത അനീതിയാണെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു പറഞ്ഞു. ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടന്ന അയ്യപ്പ ഭക്തസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന ആചാര സംബന്ധമായ കേസുകളില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ബോധിപ്പിക്കുന്നതു കടുത്ത അനീതിയാണെന്നും ഹിന്ദു സമൂഹത്തിന്റെ ആചാരങ്ങളെ വ്യത്യസ്തമായി അവതരിപ്പിക്കുന്നതു അന്യായമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് യുവതികളെ കയറ്റരുത് എന്ന് അഫിഡവിറ്റ് നല്കിയപ്പോള് എല്‍ഡിഎഫ് യുവതികളെ കയറ്റണമെന്നു അഫിഡവിറ്റ് നല്കി. ദേവസ്വം ബോര്‍ഡ് മറ്റൊരു രീതിയിലാണു അഫിഡവിറ്റ് നല്കിയതു നൂറ്റാണ്ടുകളായി ആചരിച്ചുവരുന്ന ആചാരവിശ്വാസങ്ങള്‍ മാറ്റണം എന്നുപറയുന്നത് എന്ത് ന്യായമാണുള്ളതെന്നു അദ്ദേഹം ചോദിച്ചു. പാവപ്പെട്ട അയ്യപ്പ ഭക്തരെ നാമം ജപിച്ചതിനും ശബരിമലയെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെയും പ്രതികരിച്ചതിനു കേസെടുക്കുകയും പീഡിപ്പിക്കുകയും ചെയ്തതിനു പ്രതികരിക്കാനുള്ള അവസരമാണു ഈ തെരഞ്ഞെടുപ്പ് എന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയ ഇടതു ജിഹാദി സംഘത്തെ പിന്തുണച്ച ഇരിങ്ങാലക്കുടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ അയ്യപ്പ വിശ്വാസികള്‍ പാഠം പഠിപ്പിക്കണമെന്നു കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു. ശബരിമല ആചാരവിശ്വാസങ്ങളെ അവഹേളിക്കുന്നതിനു മല ചവിട്ടിയ ബിന്ദു അമ്മിണിയും രഹന ഫാത്തിമയേയും അഭിവാദ്യം ചെയ്തു പ്രസ്താവന ഇറക്കിയ ഇടതു സ്ഥാനാര്‍ഥിയെ അയ്യപ്പ വിശ്വാസികള്‍ വോട്ടിലൂടെ കൈകാര്യം ചെയ്യണമെന്നും ആഹ്വാനം ചെയ്തു. ആചാര വിശ്വാസങ്ങള്‍ക്കെതിരെ നടത്തിയ നവോഥാന മതില് സംഘാടകയായതും ശബരിമല വനിതാകേറാമലയല്ല എന്നു പഖ്യാപിച്ച നവോദ്ധാന നായികയെ അയ്യപ്പ വിശ്വാസികള്‍ വോട്ടിലൂടെ കൈകാര്യം ചെയ്യുമെന്നും കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി ഇരിങ്ങാലക്കുട നഗര്‍ പ്രസിഡന്റ് സിദ്ധാര്ഥന് അധ്യക്ഷത വഹിച്ചു. അഡ്വ. രമേശ് കൂട്ടാല, വി. രവി, വിഎസ്എസ് താലൂക്ക് സെക്രട്ടറി പുഷ്പാംഗദന് പുഷ്പ, സേവാസംഘം പ്രസിഡന്റ് ഹരിനാരായണന്, വിഎച്ച്പി ജില്ലാ സെക്രട്ടറി പി. ശിവജി എന്നിവര്‍ പ്രസംഗിച്ചു.