വടുവന്‍ തോട്ടില്‍ അനധികൃത തടയണ നിര്‍മാണം; പ്രതിഷേധവുമായി കര്‍ഷകരുടെ തലേക്കെട്ട് സമരം
ആളൂര്‍: വടുവന്‍ തോട്ടില്‍ അനധികൃത തടയണ നിര്‍മാണത്തിനെതിരെ കര്‍ഷകര്‍ പ്രതിഷേധ സമരം നടത്തി. തടയണ നിര്‍മിച്ചതു കൃഷിയിടം നശിക്കുവാന്‍ ഇടയാക്കുമെന്നാണു കര്‍ഷകര്‍ പറയുന്നത്. ഭൂമാഫിയക്കെതിരെ ശക്തമായി പൊരുതുമെന്നു സൂചന നല്‍കിയാണു കര്‍ഷക അഭിമാനത്തിന്റെ പ്രതീകമായ തലേക്കെട്ട് കെട്ടി സമരം നടത്തിയത്. ചാലക്കുടി വലതുകര കനാല്‍ വന്നതിനു ശേഷം 65 വര്‍ഷത്തിലധിക കാലം ഇല്ലാതിരുന്ന തടയണ കെട്ടല്‍, ഭൂമാഫിയയുടെ നേതൃത്വത്തില്‍ ഒരു സ്വകാര്യ ഏജന്‍സി പ്രദേശത്തെ മണലിന്റെ അളവ് പരിശോധന നടത്തിയതു മുതലാണ് അനധികൃതമായി തടയണ കെട്ടല്‍ ആരംഭിച്ചതെന്ന വിവരം രേഖാമൂലം കര്‍ഷകര്‍ കോടതിയെ അറിയിക്കുകയും അതെതുടര്‍ന്ന് ആളൂര്‍ പഞ്ചായത്ത് കേസിലെ പ്രതിയാക്കപ്പെടുകയും ചെയ്തതു മുതലാണു പഞ്ചായത്ത് കര്‍ഷക വിരുദ്ധ നടപടികള്‍ ആരംഭിച്ചതെന്നു കര്‍ഷകര്‍ ആരോപിച്ചു. കൃഷി ഓഫീസറുടെ അനുകൂല റിപ്പോര്‍ട്ട് ഉണ്ടായിട്ടുപോലും 50 ഏക്കറിലധികം സ്ഥലത്തു സംഭവിച്ച ലക്ഷകണക്കിനു രൂപയുടെ കൃഷിനാശത്തിന് ഇതുവരെ നഷ്ടപരിഹാരം അനുവദിക്കാതെ പഞ്ചായത്ത് അധികൃതര്‍ തടഞ്ഞു വെച്ചിരിക്കുകയാണെന്നു കര്‍ഷക നേതാവ് രാമന് എമ്പ്രാന്തിരി പറഞ്ഞു. വെള്ളക്കെട്ട് സൃഷ്ടിച്ച് കൃഷിനാശം ഇത്തവണയും ഉണ്ടാക്കുവാന്‍ അനധികൃത തടയണ ഉയര്‍ന്നതിന്റെ സമ്മര്‍ദ്ദം താങ്ങാനാകാതെ ബാധിക്കപ്പെടുന്ന ജൈവകര്‍ഷകനായ ചാതേലി അന്തോണി ചികിത്സ തേടിയ സാഹചര്യത്തില്‍ അദ്ദേഹത്തിനു മാനസിക പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ നിന്നാണു തലേക്കെട്ട് സമരം ആരംഭിച്ചത്. തടയണ പൊളിച്ചു നീക്കി വെള്ളക്കെട്ട് ഇല്ലാതാക്കുന്ന അടിയന്തിര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ കൃഷിയിടത്തില്‍ തുടങ്ങിയ സമരം കളക്ടറേറ്റിലേക്കു മാറ്റുമെന്നു സമരസമിതി അറിയിച്ചു. നാഷണല്‍ ഗ്രീന്‍ സോഷിലിസ്റ്റ് പ്രസിഡന്റ് വാക്സറിന്‍ പെരേപ്പാടന് സമരം ഉദ്ഘാടനം ചെയ്തു. ജൈവകര്‍ഷകരായ രാമന് എമ്പ്രാന്തിരി, ഇന്ദിര സജീവന്, മോഹനന് രാഘവന്, ഉണ്ണി എടത്താട്ടില്‍, ഇ.ആര്. സജീവന്, ഷിപ്സന് തൊമ്മാന, ഷിനു അനന്തത്തുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.