സമസ്ത കേരള വാരിയര്‍ സമാജം ജില്ലാ സമ്മേളനം സമാജം പി.വി. ധരണീധരന്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം ജില്ലാ സമ്മേളനം സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. ധരണീധരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ഉണ്ണികൃഷ്ണവാരിയര്‍ അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി. മുരളീധരന്, ജില്ലാ സെക്രട്ടറി എ.സി. സുരേഷ്, ടി.വി. ശങ്കരന്‍കുട്ടി വാരിയര്‍, പി.വി. ശങ്കരന്‍കുട്ടി, എ.വി. പ്രസന്ന, പി.വി. ശങ്കരനുണ്ണി, ആര്. ശ്രീറാം എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ ഏറ്റവും മികച്ച ഒന്നാമത്തെ യൂണിറ്റിനുള്ള ട്രോഫി ഇരിങ്ങാലക്കുട കരസ്ഥമാക്കി. പുതിയ ഭാരവാഹികളായി എം. ഉണ്ണികൃഷ്ണവാരിയര്‍ (പ്രസിഡന്റ്), സിന്ധു ശശിധരന് (വൈസ് പ്രസിഡന്റ്), എ.സി. സുരേഷ് (സെക്രട്ടറി), ആര്. ശ്രീറാം (ജോയിന്റ് സെക്രട്ടറി), പി.വി. ശങ്കരന്‍കുട്ടി (ട്രഷറര്‍), പി.വി. ധരണീധരന്‍, ടി.വി. ശങ്കരന്‍കുട്ടി വാരിയര്‍ (സംസ്ഥാനകമ്മറ്റി) എന്നിവരെയും വനിതാ വിഭാഗം ഭാരവാഹികളായി പാര്‍വതി എസ്. വാരിയര്‍ (പ്രസിഡന്റ്), രമ ഉണ്ണികൃഷ്ണന് (സെക്രട്ടറി), രാജലക്ഷ്മി വിജയന് (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.



ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം